ഫിഫയില്‍ മൂന്നാമൂഴം; അധ്യക്ഷ സ്ഥാനത്ത് ഇന്‍ഫാന്റിനോ തുടരും

സെപ് ബ്ലാറ്റാര്‍ക്ക് പകരക്കാരനായി 2016ലാണ് ഇന്‍ഫാന്റിനോ ഫിഫയുടെ അധ്യക്ഷനായി സ്ഥാനമേറ്റത്. 2019ല്‍ വീണ്ടും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു
ജിയന്നി ഇന്‍ഫാന്റിനോ/ എഎഫ്പി
ജിയന്നി ഇന്‍ഫാന്റിനോ/ എഎഫ്പി

കിഗാലി: ഫിഫ പ്രസിഡന്റായി ജിയന്നി ഇന്‍ഫാന്റിനോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. റുവാന്‍ഡയിലെ കിഗാലിയില്‍ നടന്ന 73ാം ഫിഫ കോണ്‍ഗ്രസിലാണ് ആഗോള ഫുട്‌ബോള്‍ സംഘടനയുടെ അധ്യക്ഷനായി ഇന്‍ഫാന്റിനോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 

എതിരില്ലാതെയാണ് ഇന്‍ഫാന്റിനോ തെരഞ്ഞെടുക്കപ്പെട്ടത്. വരുന്ന നാല് വര്‍ഷം കൊണ്ട് റെക്കോര്‍ഡ് വരുമാനം ഫിഫയ്ക്കായി കണ്ടെത്തുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. 

രണ്ട് വര്‍ഷം കൂടുമ്പോള്‍ ലോകകപ്പ് നടത്തണമെന്ന ഇന്‍ഫാന്റിനോ മുന്‍പ് നടത്തിയ പ്രസ്താവന അംഗ രാജ്യങ്ങള്‍ക്കിടയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ അത്തരം എതിര്‍പ്പുകളൊന്നും പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല. എതിരാളിയായി ആരും രംഗത്ത് വരാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 

സെപ് ബ്ലാറ്റാര്‍ക്ക് പകരക്കാരനായി 2016ലാണ് ഇന്‍ഫാന്റിനോ ഫിഫയുടെ അധ്യക്ഷനായി സ്ഥാനമേറ്റത്. 2019ല്‍ വീണ്ടും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2026ലെ ലോകകപ്പ് വരെ അദ്ദേഹം സ്ഥാനത്ത് തുടരും. 

അവിശ്വസനീയ ബഹുമതിയും പദവിയുമാണ് അധ്യക്ഷ സ്ഥാനം. വലിയ ഉത്തരവാദിത്വം കൂടിയാണിത്. ലോകത്താകമാനമുള്ള ഫുട്‌ബോളിനും ഫിഫയ്ക്കുമായി സേവനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com