ഈ ടീമിൽ സഞ്ജു വേണ്ടതല്ലേ? ചോദ്യവുമായി മുൻ ഇന്ത്യൻ താരം

ശ്രേയസിന് പരിക്കേറ്റതിന് പിന്നാലെ താരത്തിന് ഏകദിന പരമ്പര നഷ്ടമാകുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു
സഞ്ജു സാംസൺ/ എഎഫ്പി
സഞ്ജു സാംസൺ/ എഎഫ്പി

മുംബൈ: ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിന പോരാട്ടത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയും ടെസ്റ്റ് പോരിനിടെ പരിക്കേറ്റ ശ്രേയസ് അയ്യരും ഇന്ത്യൻ ടീമിലില്ല. ഇരുവരുടേയും അഭാവത്തിൽ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തേണ്ടതായിരുന്നില്ലേ എന്ന ചോദ്യം ഉന്നയിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ട്വിറ്റർ പോസ്റ്റിലൂടെയായിരുന്നു ആകാശ് ചോപ്ര ചോദ്യം ഉന്നയിച്ചത്. 

ശ്രേയസിന് പരിക്കേറ്റതിന് പിന്നാലെ താരത്തിന് ഏകദിന പരമ്പര നഷ്ടമാകുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഈ ഘട്ടത്തിൽ സഞ്ജുവിന് സാധ്യത കൽപ്പിക്കപ്പെട്ടു. എന്നാൽ ശ്രേയസിന് പകരക്കാരനെ പ്രഖ്യാപിക്കാതെയാണ് ബിസിസിഐ ഏകദിന പരമ്പരയ്ക്ക് ടീമിനെ ഇറക്കിയത്. ശ്രേയസ് നിലവിൽ ബം​ഗളൂരുവിൽ ചികിത്സയിലാണ്‌. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ക്യാപ്റ്റൻ കൂടിയായ താരത്തിന് ഐപിഎല്ലും നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. 

ആദ്യ ഏകദിനത്തിൽ രോഹിത് ഇല്ല. പരമ്പരയിലെ ഒരു മത്സരവും ശ്രേയസ് കളിക്കാനുമില്ല. സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തേണ്ടേ?- എന്നായിരുന്നു ആകാശിന്റെ ചോദ്യം. 

കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പോരാട്ടത്തിൽ പുറത്താകാതെ 86 റൺസുമായി സഞ്ജു തിളങ്ങിയിരുന്നു. അതേവർഷം ജൂണിൽ അയർലൻഡിനെതിരെ 42 പന്തിൽ 77 റൺസെടുക്കാനും സഞ്ജുവിന് സാധിച്ചു. ഏകദിനത്തിൽ 66 ആണ് സഞ്ജുവിന്റെ ബാറ്റിങ് ആവറേജ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com