'ഈ ചാമ്പ്യന്‍ വീണ്ടും കുതിക്കാന്‍ ഒരുങ്ങുന്നു'; പന്തിനെ കണ്ടതിന് പിന്നാലെ യുവരാജ്
By സമകാലികമലയാളം ഡെസ്ക് | Published: 17th March 2023 01:06 PM |
Last Updated: 17th March 2023 01:07 PM | A+A A- |

ചികിത്സയില്‍ കഴിയുന്ന റിഷഭ് പന്തിനെ സന്ദര്‍ശിച്ചതിന് പിന്നാലെ യുവരാജ് ട്വിറ്ററില്‍ പങ്കുവച്ച ചിത്രം
ന്യൂഡല്‍ഹി: 'ഈ ചാമ്പ്യന്‍ വീണ്ടും ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പോകുന്നു'. കാര്‍ അപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കിപ്പര്‍ ഋഷഭ് പന്തിനെ സന്ദര്‍ശിച്ച ശേഷം മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ. കഴിഞ്ഞ ഡിസംബറിലുണ്ടായ കാര്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായാണ് ഋഷഭ് പന്ത് രക്ഷപ്പെട്ടത്.
കാന്‍സര്‍ ബാധിതനായിട്ടും കായിക ചരിത്രത്തിലേക്ക് തിരിച്ചെത്തിയ യുവരാജിന് അത് മറ്റാരെക്കാളും നന്നായി അറിയാന്‍ കഴിയും. വൈകാതെ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഋഷഭ് . അതിനിടെയാണ് യുവരാജ് ഋഷഭിനെ സന്ദര്‍ശിക്കാനെത്തിയത്. 'കുഞ്ഞിന്റെ ചുവടുകളിലേക്ക്! ഈ ചാമ്പ്യന്‍ വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പോവുകയാണ്. നേരിട്ട് കാണുകയും ഒരുപാട് ചിരിക്കുകയും ചെയ്തു, എന്തൊരു മനുഷ്യന്‍, എപ്പോഴും പോസിറ്റീവും തമാശക്കാരനുമാണ്. നീ കൂടുതല്‍ ശക്തനായിരിക്കട്ടെ, ഋഷഭ് .'' -പന്തിനെ ചേര്‍ത്തുപിടിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് യുവരാജ് കുറിച്ചു.
സുഖം പ്രാപിച്ചുവരുന്നതിന്റെ ഭാഗമായി ക്രച്ചസ് ഉപയോഗിച്ച് നടക്കുന്നതിന്റെയും മറ്റും ചിത്രങ്ങളും വീഡിയോയും ആരാധകര്‍ക്കായി പന്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. പരിക്കിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഐപിഎല്‍ ഋഷഭ് പന്തിന് നഷ്ടമാകും. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറെ ക്യാപ്റ്റനായി തെരെഞ്ഞുടത്തുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'കോഹ്‌ലി എല്ലാ രാജ്യങ്ങള്‍ക്കും ഭീഷണി'; പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ