'കോഹ്‌ലി എല്ലാ രാജ്യങ്ങള്‍ക്കും ഭീഷണി'; പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

ഏത് സാഹചര്യത്തിലും റണ്‍സ് എടുക്കാന്‍ കഴിയുന്ന ക്ലാസ് ബാറ്ററാണ് വീരാട് കോഹ്‌ലി
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

മുംബൈ: ഇന്ത്യന്‍ താരം വീരാട് കോഹ്‌ലിയെ പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പോള്‍ കോളിംഗ്‌വുഡ്. കോഹ് ലി ബാറ്റിങ്ങില്‍ ഉജ്ജ്വലമായ ഫോമിലേക്ക് എത്തിയെന്നും അദ്ദേഹം എല്ലാ രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്നും കോളിംഗ് വുഡ് പറഞ്ഞു. 1205 ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ കോഹ്‌ലി സെഞ്ച്വറി നേടിയത്.

കോഹ്‌ലി ലോകത്തോതര താരമാണെന്ന് തെളിയിക്കാന്‍ ഇതിന്റെ ആവശ്യമില്ല. അയാള്‍ ഗംഭീരഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇപ്പോള്‍ എല്ലാ രാജ്യങ്ങള്‍ക്കും അയാള്‍ ഭീഷണിയാണ്. ഏത് സാഹചര്യത്തിലും റണ്‍സ് എടുക്കാന്‍ കഴിയുന്ന ക്ലാസ് ബാറ്ററാണ് അദ്ദേഹമെന്ന് കോളിംഗ് വുഡ് പറഞ്ഞു.

ഈ സെഞ്ച്വറി നേട്ടത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്‌ലിയുടെ നേട്ടം 28 ആയി. മൂന്ന് വര്‍ഷം മുന്‍പ് 2019ല്‍ ബംഗ്ലാദേശിനെതിരെയാണ് ഇതിന് മുന്‍പ് കോഹ്‌ലി സെഞ്ച്വറി നേടിയത്. മത്സരത്തില്‍ വീരാട് 186 റണ്‍സ് നേടി. ഓസ്‌ട്രേലിയയുമായി സമനില നേടിയതോടെ ഇന്ത്യ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനില്‍ എത്തുകയും ചെയ്തു.

75 അന്താരാഷ്ട്ര സെഞ്ച്വറികള്‍ ഇതിനകം കോഹ്‌ലി തന്റെ പേരിലാക്കിയിട്ടുണ്ട്. സെഞ്ച്വറിയുടെ എണ്ണത്തില്‍ കോഹ്‌ലിക്ക് ഇനി മറികടക്കാനുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ മാത്രമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com