43ാം വയസില്‍ കിരീട നേട്ടം; ടെന്നീസില്‍ പുതിയ ചരിത്രം എഴുതി രോഹന്‍ ബൊപ്പണ്ണ

43 കാരനായ ബൊപ്പണ്ണയും 35കാരനായ ഓസ്‌ട്രേലിയന്‍ താരം മാറ്റ് എബ്ഡനും ചേര്‍ന്ന സഖ്യമാണ് കിരീടം സ്വന്തമാക്കിയത്
ബൊപ്പണ്ണ- എബ്ഡൻ സഖ്യം കിരീടവുമായി/ ട്വിറ്റർ
ബൊപ്പണ്ണ- എബ്ഡൻ സഖ്യം കിരീടവുമായി/ ട്വിറ്റർ

കാലിഫോര്‍ണിയ: ടെന്നീസില്‍ പുതിയ റെക്കോര്‍ഡിട്ട് ഇന്ത്യയുടെ വെറ്ററന്‍ താരം രോഹന്‍ ബൊപ്പണ്ണ. എടിപി മാസ്റ്റേഴ്‌സ് 1000 കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന അപൂര്‍വ നേട്ടമാണ് 43കാരനായ ബൊപ്പണ്ണ സ്വന്തമാക്കിയത്. ഇന്ത്യന്‍ വെല്‍സ് ബിഎന്‍പി പരിബാസ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം നേടിയാണ് ബൊപ്പണ്ണ ചരിത്രമെഴുതിയത്.

43 കാരനായ ബൊപ്പണ്ണയും 35കാരനായ ഓസ്‌ട്രേലിയന്‍ താരം മാറ്റ് എബ്ഡനും ചേര്‍ന്ന സഖ്യമാണ് കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ നെതര്‍ലന്‍ഡ്‌സ് താരം വെസ്ലി കൂല്‍ഹോഫ്- ബ്രിട്ടന്റെ നീല്‍ സ്‌കുപ്‌സ്‌കി സഖ്യത്തെ വീഴ്ത്തിയാണ് ബൊപ്പണ്ണ സഖ്യം കിരീടം നേടിയത്. മൂന്ന് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിലാണ് ഇന്ത്യ- ഓസ്‌ട്രേലിയ സഖ്യം വിജയവും കിരീടവും സ്വന്തമാക്കിയത്. സ്‌കോര്‍: 6-3, 2-6, 10-8. 

2015ല്‍ സിന്‍സിന്നാറ്റി മാസ്‌റ്റേഴ്‌സില്‍ കിരീടം നേടിയ കാനഡയുടെ ഡാനിയല്‍ നെസ്റ്ററുടെ റെക്കോര്‍ഡാണ് ബൊപ്പണ്ണ തിരുത്തിയത്. നെസ്റ്റര്‍ 42ാം വയസിലാണ് എടിപി കിരീടം സ്വന്തമാക്കിയത്. 

ഈ സീസണില്‍ ബൊപ്പണ്ണ- എബ്ഡന്‍ സഖ്യത്തിന്റെ മൂന്നാം ഫൈനലാണ്. ബൊപ്പണ്ണയുടെ 24ാം ടൂര്‍ ലെവല്‍ കിരീടം കൂടിയാണിത്. ബിഎന്‍പി പരിബാസ് പോരാട്ടത്തിന്റെ സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരും മുന്‍നിര സഖ്യവുമായ ജോണ്‍ ഇസ്‌നര്‍- ജാക്ക് സോക്ക് സഖ്യത്തെയാണ് ബൊപ്പണ്ണ- എബ്ഡന്‍ സഖ്യം വീഴ്ത്തി ഫൈനലിലേക്ക് മുന്നേറിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com