സ്റ്റാര്‍ക്കിന്റെ മാരക പേസ്; തകര്‍ന്നടിഞ്ഞ് ഇന്ത്യയുടെ മുന്‍നിര; 100 എത്തും മുന്‍പ് ആറ് വിക്കറ്റുകള്‍ നഷ്ടം

നാല് വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മാരക പേസാണ് ഇന്ത്യയുടെ മുന്‍നിരയെ തകര്‍ത്തത്
സൂര്യകുമാർ യാദവിനെ പുറത്താക്കിയത് ആ​ഘോഷിക്കുന്ന സ്റ്റാർക്ക്/ പിടിഐ
സൂര്യകുമാർ യാദവിനെ പുറത്താക്കിയത് ആ​ഘോഷിക്കുന്ന സ്റ്റാർക്ക്/ പിടിഐ

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് വന്‍ ബാറ്റിങ് തകര്‍ച്ച. 18 ഓവര്‍ മത്സരം പിന്നിടുമ്പോഴേക്കും 89 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയുടെ ആറ് മുന്‍നിര താരങ്ങള്‍ കൂടാരം കയറി. നിലവില്‍ 16 റണ്‍സുമായി രവീന്ദ്ര ജഡേജയും ഏഴ് റണ്‍സുമായി അക്ഷര്‍ പട്ടേലുമാണ് ക്രീസില്‍. ഇന്ത്യയുടെ അവസാന പ്രതീക്ഷയും ഇനി ഈ സഖ്യത്തില്‍ തന്നെ.

നാല് വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മാരക പേസാണ് ഇന്ത്യയുടെ മുന്‍നിരയെ തകര്‍ത്തത്. 31 റണ്‍സെടുത്ത വിരാട് കോഹ്‌ലി മാത്രം അല്‍പ്പം പിടിച്ചു നിന്നതൊഴിച്ചാല്‍ ഇന്ത്യയുടെ ചെറുത്തു നില്‍പ്പ് ദയനീയമായി. കോഹ്‌ലി ഇന്ത്യയെ കരകയറ്റുമെന്ന് തോന്നിച്ച ഘട്ടത്തില്‍ നതാന്‍ എല്ലിസിനെ കൊണ്ടുവന്ന സ്മിത്തിന്റെ തന്ത്രം രണ്ടാം പന്തില്‍ തന്നെ ഫലം കണ്ടു. കോഹ്‌ലിയെ എല്ലിസ് വിക്കറ്റിന് മുന്നില്‍ കുരുക്കി പുറത്താക്കി. 

തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സൂര്യകുമാര്‍ യാദവ് ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഒന്നാം ഏകദിനത്തിന് സമാനമായി സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് സൂര്യകുമാര്‍ ഇത്തവണയും മടങ്ങിയത്. ശുഭ്മാന്‍ ഗില്‍ രണ്ട് പന്തില്‍ പൂജ്യവുമായി മടങ്ങി. 

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13), കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ ക്ഷമയോടെ ക്രീസില്‍ നിന്ന് വിജയത്തിലേക്ക് നയിച്ച കെഎല്‍ രാഹുല്‍ (9), ഹര്‍ദിക് പാണ്ഡ്യ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 

സ്റ്റാര്‍ക്ക് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ എല്ലിസും സീന്‍ അബ്ബോട്ടും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com