ഹോം ഗ്രൗണ്ടിലെ ഏറ്റവും ചെറിയ സ്‌കോര്‍; ഇന്ത്യക്ക് നാണക്കേടിന്റെ ഭാരവും

2007ല്‍ വഡോദരയില്‍ നടന്ന ഏകദിന പോരാട്ടത്തില്‍ 148 റണ്‍സിന് പുറത്തായതായിരുന്നു ഇതിന് മുന്‍പ് ഓസീസിനെതിരെ ഇന്ത്യയുടെ ഏറ്റവും മോശം ബാറ്റിങ്
ഔട്ടായി മടങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ/ പിടിഐ
ഔട്ടായി മടങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ/ പിടിഐ

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ ബാറ്റിങ് ദയനീയമായിരുന്നു. ഹോം പോരാട്ടത്തില്‍ സമീപ കാലത്തെ ഏറ്റവും മോശം പ്രകടനമാണ് ബാറ്റിങ് നിര പുറത്തെടുത്തത്. 26 ഓവറില്‍ ഇന്ത്യയുടെ ബാറ്റിങ് വെറും 117 റണ്‍സില്‍ അവസാനിച്ചു. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മാരക പേസ് ബൗളിങാണ് ഇന്ത്യയുടെ അടിത്തറ ഇളക്കിയത്. 

ഒരു നാണക്കേടിന്റെ റെക്കോര്‍ഡും വിശാഖപട്ടണത്ത് ഇന്ത്യ ഇന്ന് കുറിച്ചു. ഓസ്‌ട്രേലിയക്കെതിരെ സ്വന്തം മണ്ണില്‍ ഏകദിന പോരാട്ടത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും ചെറിയ സ്‌കോറായി ഇന്നത്തെ 117 റണ്‍സ് മാറി. 

2007ല്‍ വഡോദരയില്‍ നടന്ന ഏകദിന പോരാട്ടത്തില്‍ 148 റണ്‍സിന് പുറത്തായതായിരുന്നു ഇതിന് മുന്‍പ് ഓസീസിനെതിരെ ഇന്ത്യയുടെ ഏറ്റവും മോശം ബാറ്റിങ്. എല്ലാ വേദികളിലുമായി ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ ഏകദിന സ്‌കോര്‍ കൂടിയാണ് ഇന്നത്തെ 117 റണ്‍സ്. 1981ല്‍ സിഡ്‌നിയില്‍ 63 റണ്‍സിന് ഓള്‍ഔട്ടായതാണ് ഏറ്റവും ആദ്യം. 2000ത്തില്‍ സിഡ്‌നിയില്‍ തന്നെ ഇന്ത്യ 100 റണ്‍സും പുറത്തായിരുന്നു. അതിന് ശേഷം ഇത്രയും ചെറിയ മാര്‍ജിന്‍ ഇതാദ്യം.

എട്ടോവറില്‍ 53 റണ്‍സ് വഴങ്ങിയാണ് സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍ എന്നിവരുടെ നിര്‍ണായക വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ സ്റ്റാര്‍ക്ക് വീഴ്ത്തിയതോടെയാണ് ഇന്ത്യ തകര്‍ന്നത്. അവസാന വിക്കറ്റായി മുഹമ്മദ് സിറാജിനെ മടക്കി സ്റ്റാര്‍ക്ക് തന്നെ ഇന്ത്യന്‍ ഇന്നിങ്‌സിനും തിരശ്ശീലയിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com