ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സാന്‍ ഫ്രാന്‍സിസ്‌ക്കോ യുനിക്കോണ്‍സിനെ ഫിഞ്ച് നയിക്കും; ക്വിന്റന്‍ ഡി കോക്കും മിച്ചല്‍ മാര്‍ഷും സിയാറ്റില്‍ ഓര്‍ക്കാസില്‍

ശ്രീലങ്കന്‍ താരം വാനിന്ദു ഹസരങ്ക, ദക്ഷിണാഫ്രിക്കന്‍ പേസര്‍ എന്നിവര്‍ ഡിസി ഫ്രീഡത്തിനായി കളിക്കും

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അരങ്ങേറാനിരിക്കുന്ന പ്രഥമ മേജര്‍ ലീഗ് ക്രിക്കറ്റ് (എംഎല്‍സി) സാന്‍ ഫ്രാന്‍സിസ്‌ക്കോ യുനിക്കോണ്‍സിനെ മുന്‍ ഓസ്ട്രലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് നയിക്കും. പ്രഥമ പോരാട്ടത്തില്‍ ആറ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 

ഐപില്‍ ഫ്രാഞ്ചൈസികളായ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവരും ടീമുകളെ സ്വന്തമാക്കിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്ക്, ചെന്നൈയുടേത് ടീം ടെക്‌സസ്, ഡല്‍ഹിയുടേത് സിയാറ്റില്‍ ഓര്‍ക്കാസ്, കൊല്‍ക്കത്തയുടേത് ലോസ് ആഞ്ജലസ് നൈറ്റ്‌റൈഡേഴ്‌സ് ടീമുകളാണ്. ഈ നാല് ടീമുകളെ കൂടാതെയാണ് സാന്‍ ഫ്രാന്‍സിസ്‌ക്കോ യുനിക്കോണ്‍സും ഒപ്പം വാഷിങ്ടന്‍ ഫ്രീഡം ടീമും കളിക്കുന്നത്. 

ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റന്‍ ഡി കോക്ക്, ഓസ്‌ട്രേലിയന്‍ താരങ്ങളായ മാര്‍ക്കസ് സ്‌റ്റോയിനിസ്, മിച്ചല്‍ മാര്‍ഷ് എന്നിവരും ടൂര്‍ണമെന്റിലുണ്ട്. ഡല്‍ഹിയുടെ കീഴിലുള്ള സിയാറ്റില്‍ ഓര്‍ക്കാസാണ് ക്വിന്റന്‍ ഡി കോക്കിനെ സ്വന്തമാക്കിയത്. ഡി കോക്കിനൊപ്പം മിച്ചല്‍ മാര്‍ഷും ഓര്‍ക്കാസിലുണ്ട്. 

മാര്‍ക്കസ് സ്‌റ്റോയിനിസ്, മുന്‍ ഇംഗ്ലണ്ട് പേസര്‍ ലിയാം പ്ലങ്കറ്റ് എന്നിവര്‍ ഫിഞ്ചിനൊപ്പം യുനിക്കോണ്‍സിനായി കളിക്കാനിറങ്ങും. ശ്രീലങ്കന്‍ താരം വാനിന്ദു ഹസരങ്ക, ദക്ഷിണാഫ്രിക്കന്‍ പേസര്‍ എന്നിവര്‍ ഡിസി ഫ്രീഡത്തിനായി കളിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com