വിശഖപട്ടണം: ആദ്യ ഏകദിനത്തില്‍ നായകന്‍ രോഹിത് ശര്‍മ കളിച്ചിരുന്നില്ല. രണ്ടാം പോരാട്ടത്തിലാണ് താരം ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ രസകരമായൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
വിശാഖപട്ടണത്തില്‍ നടന്ന രണ്ടാം ഏകദിന പോരാട്ടത്തിനായി ടീം വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് കൗതുകം നിറഞ്ഞ രംഗങ്ങള്‍ അരങ്ങേറിയത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.
ടീം വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ ഒരു ആരാധകന്‍ ഇതിന്റെ വീഡിയോ സെല്‍ഫിയായി പകര്‍ത്തുന്നുണ്ടായിരുന്നു. ഈ ആരാധകനെ കടന്നു പോകുന്നതിന് തൊട്ടുമുന്‍പ് രോഹിത് തന്റെ കൈയിലുണ്ടായിരുന്ന റോസാപൂ ആരാധകന് സമ്മാനിക്കുന്നു.
'ഇതെടുത്തോളു, ഇത് നിങ്ങള്‍ക്കുള്ളതാണ്...' എന്ന് പറഞ്ഞാണ് രോഹിത് ആരാധകന്‍ റോസാപൂ സമ്മാനിച്ചത്. പിന്നാലെ, 'വില്‍ യു മേരി മി' (എന്നെ വിവാഹം കഴിക്കാമോ) എന്നൊരു ചോദ്യവും രോഹിത് ആരാധകന് മുന്നില്‍ വച്ചു.
'രോഹിത് ശര്‍മ സാറിന്റെ ഞെട്ടിപ്പിക്കുന്ന പ്രപ്പോസല്‍'- എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ആരാധകന്‍ പങ്കിട്ടത്. എന്തായാലും ക്യാപ്റ്റന്റെ തമാശ ആരാധകര്‍ ഏറ്റെടുത്തു. വീഡിയോ നിമിഷങ്ങള്‍ കൊണ്ടാണ് വൈറലായത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ