'ഒരു സുരക്ഷാ പ്രശ്‌നവുമില്ല, ഇന്ത്യ ഏഷ്യാ കപ്പ് കളിക്കാന്‍ പാകിസ്ഥാനിലേക്ക് വരണം'- അഫ്രീദി

ഇന്ത്യ ഏഷ്യാ കപ്പ് കളിക്കാന്‍ പാകിസ്ഥാനില്‍ എത്തുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഉപകരിക്കുമെന്ന് അഫ്രീദി പറയുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കറാച്ചി: പാകിസ്ഥാനില്‍ നടക്കുന്ന ഏഷ്യാ കപ്പ് പോരാട്ടത്തില്‍ മത്സരിക്കാന്‍ എത്തില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നില്‍ക്കുകയാണ്. മുന്‍ പാക് താരങ്ങളടക്കമുള്ളവര്‍ ഇന്ത്യയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വിഷയത്തിലിപ്പോള്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ഇന്ത്യ ഏഷ്യാ കപ്പ് കളിക്കാന്‍ പാകിസ്ഥാനില്‍ എത്തുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഉപകരിക്കുമെന്ന് അഫ്രീദി പറയുന്നു. 

'ഏഷ്യാ കപ്പ് കളിക്കാന്‍ ഇന്ത്യ പാകിസ്ഥാനിലേക്ക് വരണം. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആദ്യ ചുവടുവയ്പ്പായി അത് മാറും.' 

'ഇന്ത്യ പാകിസ്ഥാനിലേക്ക് വരുന്നത് ഏറ്റവും മികച്ച കാര്യമാണ്. ഇത് യുദ്ധങ്ങളുടേയും പരസ്പരമുള്ള ശത്രുതാപരമായ വഴക്കുകളുടേയും തലമുറയല്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. '

'നമുക്ക് ഒരാളുമായി സൗഹൃദം സ്ഥാപിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ അവര്‍ക്ക് നമ്മളോട് സംസാരിക്കാന്‍ പോലും താത്പര്യമില്ലെങ്കില്‍ എന്തു ചെയ്യു? ബിസിസിഐ വളരെ കരുത്തുറ്റ ബോര്‍ഡാണ്. സംശയമില്ല. അങ്ങനെ ശക്തമായിരിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കാനും ബാധ്യതയുണ്ട്. ശത്രുക്കളെ ഉണ്ടാക്കാനല്ല സൗഹൃദങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടത്. അപ്പോള്‍ കൂടുതല്‍ കരുത്ത് നേടും.'

'ഇന്ത്യന്‍ ടീമില്‍ എനിക്ക് ഇപ്പോഴും സുഹൃത്തുക്കളുണ്ട്. ഞങ്ങള്‍ ഇപ്പോഴും പരസ്പരം കാണുന്നു, സംസാരിക്കുന്നു. കഴിഞ്ഞ ദിവസം ഞാന്‍ റെയ്‌നയെ കണ്ടു. ഞാന്‍ റെയ്‌നയോട് ബാറ്റ് ആവശ്യപ്പെട്ടു. റെയ്‌ന എനിക്ക് ബാറ്റ് സമ്മാനിക്കുകയും ചെയ്തു. '

'പാകിസ്ഥാനില്‍ ഇപ്പോള്‍ ഒരു സുരക്ഷാ പ്രശ്‌നവുമില്ല. നിരവധി അന്താരാഷ്ട്ര ടീമുകള്‍ ഇവിടേക്ക് വന്നിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് സുരക്ഷാ ഭീഷണികള്‍ ഞങ്ങളും നേരിട്ടിരുന്നു. എന്തുതന്നെയായാലും ഇരു രാജ്യങ്ങളിലേയും സര്‍ക്കാരുകള്‍ അനുമതി നല്‍കിയാല്‍ ഇന്ത്യ- പാക് പര്യടനം പുനരാരംഭിക്കും'- അഫ്രീദി പ്രതീക്ഷ പങ്കിട്ടു.

ഇന്ത്യ അവസാനമായി പാകിസ്ഥാനില്‍ പര്യടനം നടത്തിയത് 2008ലാണ്. 2016ലെ ടി20 ലോകകപ്പ് കളിക്കാന്‍ പാകിസ്ഥാന്‍ ഇന്ത്യയിലെത്തിയിരുന്നു. ഈ പോരാട്ടമായിരുന്നു അഫ്രീദിയുടെ അവസാന അന്താരാഷ്ട്ര മത്സരം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com