18 വര്‍ഷത്തെ അപ്രമാദിത്വം; റാഫേല്‍ നദാല്‍ റാങ്കിങിലെ ആദ്യ പത്തില്‍ നിന്ന് പുറത്ത്

2005ന് ശേഷം ആദ്യമായാണ് റാങ്കിങിലെ ആദ്യ പത്തില്‍ താരം ഇല്ലാതെ പോകുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഡ്രിഡ്: സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ ടെന്നീസ് റാങ്കിങിന്റെ ആദ്യ പത്തില്‍ നിന്ന് പുറത്ത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നദാല്‍ ആദ്യ പത്തില്‍ നിന്ന് പുറത്താകുന്നത്. ഇന്ത്യന്‍ വെല്‍സ് ടൂര്‍ണമെന്റില്‍ കളിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് കരിയറിലെ വമ്പന്‍ നഷ്ടം സ്പാനിഷ് താരത്തിന് നേരിടേണ്ടി വന്നത്. 

2005ന് ശേഷം ആദ്യമായാണ് റാങ്കിങിലെ ആദ്യ പത്തില്‍ താരം ഇല്ലാതെ പോകുന്നത്. 912 ആഴ്ചകള്‍ നിന്ന ശേഷമാണ് താരത്തിന്റെ പുറത്താകല്‍. ഒന്‍പതാം റാങ്കില്‍ നിന്ന് നാല് സ്ഥാനങ്ങള്‍ ഇറങ്ങി നദാല്‍ നിലവില്‍ 13ാം റാങ്കിലാണ്. 

അടുത്ത മാസം മാസം നടക്കുന്ന മോണ്ടെ കാര്‍ലോ മാസ്‌റ്റേഴ്‌സിലൂടെ മത്സര രംഗത്തേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് നദാല്‍. 14 ഫ്രഞ്ച് ഓപ്പണ്‍ കിരീടമടക്കം 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന റെക്കോര്‍ഡ് നൊവാക് ജോക്കോവിചുമായി പങ്കിടുകയാണ് നദാല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com