മോശം പ്രകടനത്തില്‍ നിന്ന് മോചനമില്ല; പരിശീലകന്‍ സംപോളിയെ പുറത്താക്കി സെവിയ്യ

കഴിഞ്ഞ ദിവസം ഗെറ്റാഫെയ്ക്കാതിരായ പോരാട്ടത്തില്‍ 2-0ന് പരാജയപ്പെട്ടതോടെയാണ് സംപോളിയുടെ കസേര തെറിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഡ്രിഡ്: യുവേഫ യൂറോപ്പ ലീഗ് ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടാനിരിക്കെ സ്പാനിഷ് ടീം സെവിയ്യ പരിശീലകന്‍ ജോര്‍ജ് സംപോളിയെ പുറത്താക്കി. ലാ ലിഗയിലെ മോശം പ്രകടനമാണ് നിര്‍ണായക യൂറോപ്യന്‍ പോരാട്ടത്തിന്റെ പടിവാതില്‍ക്കല്‍ നിന്നിട്ടും ക്ലബ് അധികൃതരെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. പകരക്കാരനെ ഉടന്‍ തീരുമാനിക്കുമെന്ന് ക്ലബ് വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം ഗെറ്റാഫെയ്ക്കാതിരായ പോരാട്ടത്തില്‍ 2-0ന് പരാജയപ്പെട്ടതോടെയാണ് സംപോളിയുടെ കസേര തെറിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സംപോളി ടീമിന്റെ ചുമതലയേറ്റത്. മുന്‍ വലന്‍സിയ പരിശീലകന്‍ ജോസ് ബോര്‍ഡാലസ്, മുന്‍ അത്‌ലറ്റിക്ക് ബില്‍ബാവോ, ഒസാസുന പരിശീലകന്‍ ലുയിസ് മെന്‍ഡിലിബര്‍ എന്നിവരില്‍ ഒരാളായിരിക്കും സീസണ്‍ തീരും വരെ ക്ലബിനെ പരിശീലിപ്പിക്കുക. 

26 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയം മാത്രമാണ് സീസണില്‍ സെവിയ്യക്കുള്ളത്. 14ാം സ്ഥാനത്താണ് അവര്‍. ജുലന്‍ ലോപ്റ്റഗുയിയുടെ കീഴില്‍ ഈ സീസണില്‍ തപ്പത്തടഞ്ഞ സെവിയ്യ അദ്ദേഹത്തെ പുറത്താക്കിയാണ് മുന്‍ പരിശീലകന്‍ കൂടിയായ സംപോളിയെ ടീം തിരിച്ചെത്തിച്ചത്. എന്നാല്‍ അര്‍ജന്റീന കോച്ചിനും കാര്യമായ മുന്നേറ്റം നടത്താന്‍ സാധിച്ചില്ല. നേരത്തെ 2016- 17 സീസണിലും സംപോളി സെവിയ്യയെ പരിശീലിപ്പിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com