ജര്‍മ്മന്‍ താരം മെസൂട്ട് ഓസില്‍ വിരമിച്ചു

തുടര്‍ച്ചയായ പരിക്ക് കാരണമാണ് 34ാം വയസില്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്
മെസൂട്ട് ഓസില്‍
മെസൂട്ട് ഓസില്‍

ബര്‍ലിന്‍: ജര്‍മ്മന്‍ ഫുട്‌ബോള്‍ താരം മെസൂട്ട് ഓസില്‍ വിരമിച്ചു. തുടര്‍ച്ചയായ പരിക്ക് കാരണമാണ് 34ാം വയസില്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ക്ലബ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ കളിക്കില്ലെന്നും ഓസില്‍ പറഞ്ഞു,

പതിനേഴുവര്‍ഷമായി പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാനായതില്‍ തനിക്ക് അതിയായ നന്ദിയുണ്ട്. എന്നാല്‍ കഴിഞ്ഞ കുറെക്കാലമായി പരിക്കുകള്‍ തന്നെ വേട്ടയാടുകയാണ്. ഈ സമയമാണ് തനിക്ക് ഫുട്‌ബോള്‍ ലോകത്തുനിന്ന് മാറി നില്‍ക്കാനുള്ള മികച്ച സമയം. ഇത് തന്റെ ജീവിതത്തിലെ അവിസ്മരീണയും വൈകാരികവുമായി മുഹൂര്‍ത്തമാണ്. ഇതിനിടെ നിരവധി ക്ലബുകളുടെ ഭാഗമാകാനും കഴിഞ്ഞു. എന്നെ പിന്തുണച്ച പരീശീലകരോടും തന്റെ സഹപ്രവര്‍ത്തകരോടും താന്‍ നന്ദി പറയുന്നു.

എന്റെ കുടുംബാംഗങ്ങളോടും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കും പ്രത്യേകം നന്ദിയുണ്ട്. അവര്‍ ആദ്യദിനം മുതല്‍ തന്നോടൊപ്പമുണ്ട്. നല്ല സമയത്തും അല്ലാത്തപ്പോഴും അവര്‍ എനിക്ക് വളരയേറെ സ്‌നേഹവും പിന്തുണയും നല്‍കിയെന്നും ഓസില്‍ വിടവാങ്ങല്‍ ചടങ്ങില്‍ പറഞ്ഞു.

2014ല്‍ ലോകകിരീടം നേടിയ ജര്‍മ്മന്‍ ടീം അംഗമായിരുന്നു. രാജ്യത്തിനായി 92 മത്സരങ്ങളില്‍ നിന്ന് 23 ഗോളുകള്‍ നേടി. റയല്‍മാഡ്രിഡ്, ആര്‍സനല്‍ ക്ലബുകള്‍ക്കായും ഓസില്‍ ജഴ്‌സിയണിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com