ശ്രേയസ് അയ്യര്‍ക്ക് ശസ്ത്രക്രിയ; ഐപിഎല്ലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്ടം

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ശ്രേയസിന് പരിക്കേറ്റത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബംഗളൂരു: ഇന്ത്യന്‍ മധ്യനിര താരവും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യര്‍ക്ക് ശസ്ത്രക്രിയ. ഇതോടെ താരത്തിന് ഐപിഎല്ലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. 

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ശ്രേയസിന് പരിക്കേറ്റത്. പുറത്തേറ്റ പരിക്കാണ് താരത്തിന് വിനയായത്. ശസ്ത്രക്രിയക്ക് ശേഷം കുറഞ്ഞത് അഞ്ച് മാസമെങ്കിലും താരത്തിന് വിശ്രമം വേണ്ടി വരും. ഇതോടെയാണ് താരത്തിന്റെ ഐപിഎല്‍ സാന്നിധ്യവും ടെസ്റ്റ് ഫൈനലിലെ സ്ഥാനവും ചോദ്യ ചിഹ്നത്തിലായത്. 

പുറത്തേറ്റ പരിക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ പേസ് ഐക്കണ്‍ ജസ്പ്രിത് ബുമ്‌റയും മാസങ്ങളായി വിശ്രമത്തിലാണ്. താരത്തിന് പിന്നാലെയാണ് ശ്രേയസിന്റേയും പുറത്താകല്‍. ഐപില്ലിലും ശ്രേയസിന് കളിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെ കെകെആര്‍ പുതിയ ക്യാപ്റ്റന് കീഴിലായിരിക്കും ഈ സീസണില്‍ കളിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com