പാകിസ്ഥാനെ വീണ്ടും ഞെട്ടിച്ച് അഫ്​ഗാനിസ്ഥാൻ; തുടർച്ചയായി രണ്ടാം ജയം, ചരിത്രമെഴുതി പരമ്പര നേട്ടം

രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ വിജയമാണ് അഫ്​ഗാൻ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു അവരുടെ ജയം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഷാർജ: അന്താരാഷ്ട്ര ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി അഫ്​ഗാനിസ്ഥാൻ. കരുത്തരായ പാകിസ്ഥാനെ വീണ്ടും തകർത്തെറിഞ്ഞ് ടി20 പരമ്പര അവർ സ്വന്തമാക്കി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനാണ് അഫ്​ഗാനിസ്ഥാൻ പിടിച്ചെടുത്തത്. ക്രിക്കറ്റിലെ ടോപ് സിക്സ് ടീമുകളിൽ ഒന്നിനെ കീഴടക്കി അഫ്​ഗാനിസ്ഥാൻ ആദ്യമായാണ് ഒരു പരമ്പര നേടുന്നത്. 

രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ വിജയമാണ് അഫ്​ഗാൻ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു അവരുടെ ജയം. 

ടോസ് നേടി പാകിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് അവർ സ്വന്തമാക്കിയത്. 19.5 ഓവറിൽ അഫ്​ഗാൻ ലക്ഷ്യം സ്വന്തമാക്കി. മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 133 റൺസാണ് അവർ സ്വന്തമാക്കിയത്. 

പാകിസ്ഥാനു വേണ്ടി മധ്യനിര താരം ഇമദ് വാസിം അർധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. 57 പന്തുകൾ നേരിട്ട താരം 64 റൺസാണു നേടിയത്. ക്യാപ്റ്റൻ ഷദബ് ഖാനും തിളങ്ങി. 25 പന്തിൽ 32 റൺസാണ് ഷദബ് ഖാൻ എടുത്തത്. 

വിജയം തേടിയിറങ്ങിയ അഫ്​ഗാന് വേണ്ടി ഓപ്പണർ റഹ്മാനുല്ല ഗുർബാസും ഇബ്രാഹിം സദ്രാനും ഉൾപ്പെടെയുള്ളവർ തിളങ്ങിയതോടെ വിജയം അനായാസമായി. 49 പന്തിൽ 44 റൺസെടുത്ത് ഗുർബാസ് റൺഔട്ടായി. ഇബ്രാഹിം സദ്രാൻ 40 പന്തിൽ 38 റൺസെടുത്തു. അവസാന ഓവറുകളിൽ മുഹമ്മദ് നബിയും (ഒൻപത് പന്തിൽ 14), നജിബുല്ല സദ്രാനും (12 പന്തിൽ 23) തകര്‍ത്തടിച്ചതോടെ അഫ്ഗാനിസ്ഥാൻ മൂന്ന് വിക്കറ്റു നഷ്ടത്തിൽ വിജയമുറപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com