നമീബിയയില്‍ നിന്ന് എത്തിച്ച ചീറ്റകളില്‍ ഒന്ന് ചത്തു

ഇന്ത്യയിലേക്ക് കൊണ്ടു വരും മുന്‍പ് തന്നെ സാഷയുടെ വൃക്കകള്‍ക്ക് തകരാറുണ്ടായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ഭോപ്പല്‍: നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച എട്ട് ചീറ്റപ്പുലികളില്‍ ഒന്ന് ചത്തു. പെണ്‍പുലിയാണ് ചത്തത്. സാഷ എന്നു പേരുള്ള പുലിയാണ് ചത്തത്. 

മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കിലായിരുന്നു ഇവയെ പാര്‍പ്പിച്ചിരുന്നത്. ഇന്ത്യയിലേക്ക് കൊണ്ടു വരും മുന്‍പ് തന്നെ സാഷയുടെ വൃക്കകള്‍ക്ക് തകരാറുണ്ടായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. 

സാഷയുടെ ജീവന്‍ രക്ഷിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാരടക്കമുള്ള വിദഗ്ധര്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇന്ത്യയില്‍ ചീറ്റപ്പുലികളുടെ എണ്ണം പുനരുജ്ജീവിപ്പിക്കുക ലക്ഷ്യമിട്ടാണ് ചീറ്റകളെ എത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com