ഛേത്രിയും ജിങ്കാനും വല ചലിപ്പിച്ചു; കിര്‍ഗിസ്ഥാനേയും വീഴ്ത്തി ഇന്ത്യ; ത്രിരാഷ്ട്ര ഫുട്‌ബോള്‍ കിരീടം
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th March 2023 09:04 PM |
Last Updated: 28th March 2023 09:04 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
ഇംഫാല്‍: കിര്‍ഗിസ്ഥാനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ത്രിരാഷ്ട്ര ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി ഇന്ത്യ. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, പ്രതിരോധ താരം സന്ദേശ് ജിങ്കാന്‍ എന്നിവരാണ് ഇന്ത്യക്കായി വല ചലിപ്പിച്ചത്.
കളിയുടെ ഇരു പകുതികളിലായാണ് ഇന്ത്യ വല ചലിപ്പിച്ചത്. 34ാം മിനിറ്റിലാണ് ആദ്യ ഗോളിന്റെ പിറവി. സെറ്റ് പീസില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് എടുത്ത ഫ്രീകിക്ക് സമര്‍ഥമായി ജിങ്കാന്‍ വലയിലാക്കി.
ഒരു ഗോള്‍ ലീഡുമായി രണ്ടാം പകുതി തുടങ്ങിയ ഇന്ത്യക്ക് അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ രണ്ടാം ഗോളിനും വഴി തുറന്നു.
84ാം മിനിറ്റില്‍ മഹേഷിനെ വീഴ്ത്തിയതിന് ഇന്ത്യക്ക് അനുകൂലമായി പെനാല്‍റ്റി. ഛേത്രിയുടെ ക്ലിനിക്കല്‍ ഫിനിഷ്. ഈ ഗോളില്‍ ഇന്ത്യ ജയം ഉറപ്പിച്ചു.
ടൂര്‍ണമെന്റിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യ മ്യാന്‍മറിനെ കീഴടക്കിയിരുന്നു. 1-0ത്തിനാണ് ഇന്ത്യയുടെ ജയം.
ഈ വാര്‍ത്ത കൂടി വായിക്കൂ
'പാൽ വിറ്റാണ് രോഹിത് ശർമ അന്ന് ക്രിക്കറ്റ് കിറ്റ് വാങ്ങിയത്'- വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ