ഗോള്‍! പുഷ്‌കാസിനെ മറികടന്ന് ഛേത്രി; റെക്കോര്‍ഡ് പട്ടികയില്‍ സ്ഥാനക്കയറ്റം (വീഡിയോ)

കിര്‍ഗിസ്ഥാനെതിരായ ത്രിരാഷ്ട്ര പോരാട്ടത്തിലെ മത്സരത്തിന്റെ 84ാം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളാണ് ചരിത്രമായി മാറിയത്
ഛേത്രി, പുഷ്കാസ്/ ട്വിറ്റർ
ഛേത്രി, പുഷ്കാസ്/ ട്വിറ്റർ

ഇംഫാല്‍: അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. ഇതിഹാസ താരം ഫെറങ്ക് പുഷ്‌കാസിനെ മറികടന്നാണ് ഛേത്രി ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 

കിര്‍ഗിസ്ഥാനെതിരായ ത്രിരാഷ്ട്ര പോരാട്ടത്തിലെ മത്സരത്തിന്റെ 84ാം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളാണ് ചരിത്രമായി മാറിയത്. കരിയറിലെ 85ാം ഗോളാണ് താരം കിര്‍ഗിസ്ഥാനെതിരെ നേടിയത്. 

122 ഗോളുകള്‍ നേടിയ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഒന്നാം സ്ഥാനത്ത്. 109 ഗോളുകളുമായി ഇറാന്റെ അലി ദേയി, 99 ഗോളുകളുമായി അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി, 89 ഗോളുകളുമായി മലേഷ്യയുടെ മുഖ്താര്‍ ദഹരി നാലാമതും നില്‍ക്കുന്നു.

പോരാട്ടത്തില്‍ കിര്‍ഗിസ്ഥാനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ത്രിരാഷ്ട്ര ഫുട്‌ബോള്‍ കിരീടം ഇന്ത്യ സ്വന്തമാക്കി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് പുറമെ പ്രതിരോധ താരം സന്ദേശ് ജിങ്കാനും ഇന്ത്യക്കായി വല ചലിപ്പിച്ചു.

84ാം മിനിറ്റില്‍ മഹേഷിനെ വീഴ്ത്തിയതിന് ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയാണ് ഛേത്രി വലയിലെത്തിച്ചത്. നായകന്റെ ക്ലിനിക്കല്‍ ഫിനിഷിങില്‍ ഇന്ത്യ ചാമ്പ്യന്‍മാര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com