2019ന് ശേഷം ആദ്യം; ഐപിഎല്ലില്‍ ഹോം- എവേ പോരാട്ടങ്ങള്‍ തിരിച്ചെത്തും

കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് ഈ രീതിക്ക് നേരത്തെ മാറ്റം വന്നത്. ഇത്തവണ അത്തരം ആശങ്കകള്‍ ഇല്ലാത്തതിനാല്‍ പതിവ് പോലെ മത്സരങ്ങള്‍ ഹോം- എവേ രീതിയില്‍ തന്നെ അരങ്ങേറും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്‍ 16ാം എഡിഷന്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാകുകയാണ്. ഇടവേളയ്ക്ക് ശേഷം മത്സരങ്ങള്‍ ഹോം- എവേ രീതിയിലേക്കും മടങ്ങിയെത്തുന്നു. 2019ലെ എഡിഷന് ശേഷം ആദ്യമായാണ് ഹോം- എവേ ഫോര്‍മാറ്റിലേക്ക് ടൂര്‍ണമെന്റ് വീണ്ടും മാറുന്നത്. 

കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് ഈ രീതിക്ക് നേരത്തെ മാറ്റം വന്നത്. ഇത്തവണ അത്തരം ആശങ്കകള്‍ ഇല്ലാത്തതിനാല്‍ പതിവ് പോലെ മത്സരങ്ങള്‍ ഹോം- എവേ രീതിയില്‍ തന്നെ അരങ്ങേറും. 

ഈഡന്‍ ഗാര്‍ഡന്‍സ് (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), എംഎ ചിദംബരം സ്റ്റേഡിയം (ചെന്നൈ സൂപ്പര്‍ കിങ്‌സ്), എബി വാജ്‌പേയ് ഏകന ക്രിക്കറ്റ് സ്റ്റേഡിയം (ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്), രാജീവ് ഗാന്ധി സ്റ്റേഡിയം (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം (ഡല്‍ഹി ക്യാപിറ്റല്‍സ്), വാംഖഡെ സ്റ്റേഡിയം (മുംബൈ ഇന്ത്യന്‍സ്), നരേന്ദ്ര മോദി സ്‌റ്റേഡിയം (ഗുജറാത്ത് ടൈറ്റന്‍സ്), ചിന്നസ്വാമി സ്‌റ്റേഡിയം (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍) ഇവയാണ് എട്ട് ടീമുകളുടെ ഹോം ഗ്രൗണ്ട്. 

രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്ക് രണ്ട് സ്റ്റേഡിയങ്ങള്‍ ഹോം ഗ്രൗണ്ടായുണ്ട്. സാവായ് മാന്‍സിങ് സ്‌റ്റേഡിയം ജയ്പുര്‍, ബര്‍സപര സ്റ്റേഡിയം ഗുവാഹത്തി എന്നിവയാണ് രാജസ്ഥാന്റെ ഹോം ഗ്രൗണ്ടുകള്‍. ജയ്പുരില്‍ അവരുടെ അഞ്ച് മത്സരങ്ങളും ഗുവാഹത്തിയില്‍ രണ്ട് മത്സരങ്ങളും അരങ്ങേറും.

പഞ്ചാബിന് ബിന്ദ്ര സ്റ്റേഡിയം മൊഹാലി, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് സ്റ്റേഡിയം എന്നിവയാണ് ഹോം ഗ്രൗണ്ടുകള്‍. മൊഹാലിയില്‍ അഞ്ചും ഹിമാചലില്‍ രണ്ടും മത്സരങ്ങള്‍ പഞ്ചാബ് കളിക്കും. 

2020ല്‍ ഇന്ത്യയില്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ മത്സരങ്ങള്‍ യുഎഇയിലാണ് സംഘടിപ്പിച്ചത്. അതോടെ ആ സീസണില്‍ ഹോം- എവേ രീതി പിന്തുടരാന്‍ സാധിച്ചില്ല. 

2021ല്‍ ഇന്ത്യയില്‍ തന്നെയായിരുന്നു വേദി. എന്നാല്‍ ടീം ക്യാമ്പുകളില്‍ കോവിഡ് പടര്‍ന്നതോടെ പകുതിയില്‍ വച്ച് ടൂര്‍ണമെന്റ് നിര്‍ത്തി. പിന്നീട് രണ്ടാം പകുതി യുഎഇയില്‍ തന്നെ സംഘടിപ്പിച്ചതോടെ ഹോം- എവേ ഒഴിവായി. 

കഴിഞ്ഞ തവണ മുംബൈ, നവി മുംബൈ, കൊല്‍ക്കത്ത, പുനെ, അഹമ്മദാബാദ് എന്നിവടങ്ങളിലെ എട്ട് വേദികളിലായാണ് മത്സരം സംഘടിപ്പിച്ചത്. അപ്പോഴും ഈ രീതി പിന്തുടരാന്‍ സാധിച്ചില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com