സന്ദീപ് വാര്യര്‍ ബുമ്രയുടെ പകരക്കാരന്‍; മുംബൈ ഇന്ത്യന്‍സില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2023 04:31 PM  |  

Last Updated: 31st March 2023 04:31 PM  |   A+A-   |  

sandeep

സന്ദീപ് വാര്യർ/ ട്വിറ്റർ

 

മുംബൈ: പരിക്കേറ്റ് ദീര്‍ഘനാളായി പുറത്തിരിക്കുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. മലയാളി താരവും മുന്‍ കേരള പേസറും നിലവില്‍ തമിഴ്‌നാടിനായി കളിക്കുകയും ചെയ്യുന്ന സന്ദീപ് വാര്യരാണ് ബുമ്രയുടെ പകരക്കാരനായി ടീമിലെത്തുന്നത്. 

ഐപിഎല്ലില്‍ നേരത്തെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകളില്‍ സന്ദീപ് വാര്യര്‍ കളിച്ചിട്ടുണ്ട്. 68 ടി20 മത്സരങ്ങളില്‍ നിന്ന് 62 വിക്കറ്റുകളാണ് 31കാരന്‍ നേടിയിട്ടുള്ളത്. ഐപിഎല്ലില്‍ ഇതുവരെയായി അഞ്ച് മത്സരങ്ങള്‍ സന്ദീപ് കളിച്ചിട്ടുണ്ട്. 50 ലക്ഷം അടിസ്ഥാന വിലയിലാണ് മുംബൈ സന്ദീപിനെ ടീമിലെത്തിച്ചത്.  

പുറത്തിനേറ്റ പരിക്കിനെ തുടര്‍ന്ന് ബുമ്ര ദീര്‍ഘനാളായി കളത്തിന് പുറത്താണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിന് ശേഷം താരം കളിക്കാനിറങ്ങിയിട്ടില്ല. താരത്തിന് കുറച്ച് മാസങ്ങള്‍ കൂടി വിശ്രമം ആവശ്യമായി വരും. ലോകകപ്പില്‍ ബുമ്ര തിരിച്ചെത്തുമെന്ന് പ്രതീക്ഷയിലാണ് ഇന്ത്യ. 

കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഋഷഭ് പന്തിന് പകരം ബംഗാള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അഭിഷേക് പൊരലിനെ ഡല്‍ഹി ടീമിലെത്തിച്ചു. 20 ലക്ഷം രൂപയ്ക്കാണ് പൊരല്‍ ഡല്‍ഹിയിലെത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഇംപാക്റ്റ് പ്ലെയർ'- ഐപിഎല്ലിൽ ഇനി കളി മാറും!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ