'സാഹ കൊടുങ്കാറ്റ്'- അതിവേഗം അര്‍ധ സെഞ്ച്വറി; പുതിയ നേട്ടം

മിന്നലടികളുമായാണ് സാഹ തുടങ്ങിയത്. ഇന്നിങ്‌സിന്റെ മൂന്നാം പന്ത് സിക്‌സര്‍ തൂക്കി തുടങ്ങിയ സാഹ പിന്നീട് കടന്നാക്രമണം തന്നെ നടത്തി
വൃദ്ധിമാന്‍ സാഹ/ പിടിഐ
വൃദ്ധിമാന്‍ സാഹ/ പിടിഐ

അഹമ്മദാബാദ്: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ. 20 പന്തിലാണ് സാഹയുടെ ഫിഫ്റ്റി. 

ഗുജറാത്ത് ടൈറ്റന്‍സിനായി ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമായും സാഹ മാറി. വിജയ് ശങ്കറിനെയാണ് നേട്ടത്തില്‍ സാഹ പിന്തള്ളിയത്. ഈ സീസണിലെ തുടക്കത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ വിജയ് ശങ്കര്‍ 24 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഇതാണ് താരം മറികടന്നത്. 

മിന്നലടികളുമായാണ് സാഹ തുടങ്ങിയത്. ഇന്നിങ്‌സിന്റെ മൂന്നാം പന്ത് സിക്‌സര്‍ തൂക്കി തുടങ്ങിയ സാഹ പിന്നീട് കടന്നാക്രമണം തന്നെ നടത്തി. ഒടുവില്‍ 13ാം ഓവറിലെ ആദ്യ പന്തില്‍ ആവേശ് ഖാന്‍ എറിഞ്ഞ പന്തില്‍ സാഹ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. 

43 പന്തുകള്‍ നേരിട്ട് പത്ത് ഫോറും നാല് സിക്‌സും സഹിതം 81 റണ്‍സ് വാരിയാണ് താരം ക്രീസ് വിട്ടത്. താരത്തിന്റെ കൂറ്റനടികളുടെ മികവില്‍ പവര്‍പ്ലേയില്‍ ഗുജറാത്ത് ബോര്‍ഡില്‍ ചേര്‍ത്തത് 78 റണ്‍സ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com