അവസാന ഹോം പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇറങ്ങുക ലാവന്‍ഡെര്‍ ജേഴ്‌സിയില്‍; കാരണമിത്

ഈ മാസം 15ന് നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ അവര്‍ നിലവിലുള്ള ജേഴ്‌സിക്ക് പകരം ലാവന്‍ഡെര്‍ കളറിലുള്ള ജേഴ്‌സിയായിരിക്കും ഉപയോഗിക്കുക
ഗുജറാത്തിന്റെ പുതിയ ജേഴ്സി/ ട്വിറ്റർ
ഗുജറാത്തിന്റെ പുതിയ ജേഴ്സി/ ട്വിറ്റർ

അഹമ്മദാബാദ്: നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് നടപ്പ് സീസണില്‍ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിച്ചാണ് നില്‍ക്കുന്നത്. മുംബൈ ഇന്ത്യന്‍സിനോട് ഇന്നലെ തോറ്റെങ്കിലും അവര്‍ തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. സീസണിലെ അവസാന ഹോം പോരാട്ടത്തില്‍ ജേഴ്‌സി കളര്‍ മറ്റാനൊരുങ്ങുകയാണ് ഗുജറാത്ത്. 

ഈ മാസം 15ന് നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ അവര്‍ നിലവിലുള്ള ജേഴ്‌സിക്ക് പകരം ലാവന്‍ഡെര്‍ കളറിലുള്ള ജേഴ്‌സിയായിരിക്കും ഉപയോഗിക്കുക. ക്യാന്‍സര്‍ രോഗത്തിനെതിരായ ക്യാംപെയിനിന്റ ഭാഗമായാണ് ജേഴ്‌സിയിലെ കളര്‍ മാറ്റം. 

എല്ലാ തരത്തിലുള്ള ക്യാന്‍സറിന്റേയും പ്രതീകാത്മക നിറമായി ലാവന്‍ഡെര്‍ ഉപയോഗിക്കുന്നുണ്ട്. ഇതുമുന്‍നിര്‍ത്തിയാണ് ജേഴ്‌സിയിലെ കളര്‍ മാറ്റം. 

രോഗം ബാധിച്ചവര്‍ക്കും ചികിത്സയിലുള്ളവര്‍ക്കും ക്യാന്‍സറിനെ അതിജീവിച്ചവര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ജേഴ്‌സി മാറ്റം. ക്യാന്‍സറിനെ ചെറുക്കാനുള്ള ശ്രമങ്ങള്‍, ജീവിതശൈലിയിലെ മാറ്റങ്ങള്‍, രോഗം നേരത്തെ കണ്ടെത്തുക, പ്രതിരോധത്തിന്റെ പ്രാധാന്യം എന്നിവയില്‍ അവബോധം വളര്‍ത്തുക എന്നതും ലക്ഷ്യമിടുന്നതായി ഗുജറാത്ത് ടൈറ്റന്‍സ് പത്രക്കുറിപ്പില്‍ ജേഴ്‌സി മാറ്റം സംബന്ധിച്ച് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com