മെസി പോയ ശേഷം ആദ്യം! ലാ ലി​ഗയിൽ ബാഴ്സലോണയ്ക്ക് കിരീടം

2018- 19 സീസണിലാണ് അവസാനമായി ബാഴ്സലോണ ലാ ലി​ഗയിൽ മുത്തമിട്ടത്. ലയണൽ മെസി ടീം വിട്ടതിനു ശേഷം ആദ്യമായാണ് സ്പെയിനിൽ ടീം ചാമ്പ്യൻമാരാകുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാ‍ഡ്രിഡ്: സ്പാനിഷ് ലാ ലി​ഗ കിരീടം തിരികെ ഷോക്കേസിലെത്തിച്ച് പരിശീലകൻ ഷാവി ​ഹെർണാണ്ടസ്. ഇടവേളയ്ക്ക് ശേഷം ബാഴ്സലോണ സ്പെയിനിൽ ചാമ്പ്യൻമാരായി. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന പോരാട്ടത്തിൽ എസ്പാന്യോളിനെതിരെ രണ്ടിനെതിരെ നാല് ​ഗോളുകൾക്ക് വിജയം സ്വന്തമാക്കിയാണ് ബാഴ്സയുടെ കിരീട നേട്ടം. 

2018- 19 സീസണിലാണ് അവസാനമായി ബാഴ്സലോണ ലാ ലി​ഗയിൽ മുത്തമിട്ടത്. ലയണൽ മെസി ടീം വിട്ടതിനു ശേഷം ആദ്യമായാണ് സ്പെയിനിൽ ടീം ചാമ്പ്യൻമാരാകുന്നത്. ഷാവി ഹെർണാണ്ടസിന്റെ പരിശീലകൻ എന്ന നിലയിലെ കന്നി ലീ​ഗ് കിരീടമെന്ന പ്രത്യേകതയും ഇതിനുണ്ട്. 

ലീ​ഗിൽ നാല് മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള റയൽ മാ‍‍ഡ്രിഡുമായി ബാഴ്സയ്ക്ക് 14 പോയിന്റിന്റെ വ്യക്തമായ ആധിപത്യമുണ്ട്. ബാഴ്സലോണ ഇത് 27ാം തവണയാണ് സ്പെയിനിൽ കിരീടം നേടുന്നത്. 

മത്സരത്തിൽ ബാഴ്സയ്ക്കായി റോബർട്ട് ലെൻഡോസ്കി ഇരട്ട ​ഗോളുകൾ നേടി. അലെസാന്‍ഡ്രോ ബാള്‍ഡെ, ജുലെസ് കൂണ്ടെ എന്നിവരും ബാഴ്‌സയ്ക്കായി വല ചലിപ്പിച്ചു. ഹാവി പൗഡോ, ജോസെലു എന്നിവര്‍ അവസാന ഘട്ടത്തില്‍ രണ്ട് ഗോള്‍ മടക്കിയെങ്കിലും ബാഴ്‌സയെ വീഴ്ത്താന്‍ അതു മതിയായില്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com