ക്രിക്കറ്റില്‍ ഇനി സോഫ്റ്റ് സിഗ്നല്‍ ഇല്ല; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുതല്‍ പ്രാബല്യം

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയാണ് ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ തലവന്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബൈ: ക്രിക്കറ്റ് നിയമത്തില്‍ പുതിയ അഴിച്ചു പണിയുമായി ഐസിസി. ക്രിക്കറ്റില്‍ ഇനി മുതല്‍ സോഫ്റ്റ് സിഗ്നല്‍ ഉണ്ടായിരിക്കില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി താരങ്ങള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. പിന്നാലെയാണ് നിയമം ഒഴിവാക്കാന്‍ ഐസിസിയുടെ തീരുമാനം. 

ജൂണില്‍ നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുതല്‍ ഈ നിയമം ഒഴിവാക്കിയായിരിക്കും കളിക്കുക. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയാണ് ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ തലവന്‍. ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് ഫൈനല്‍. നിയമം സംബന്ധിച്ച് ഇരു ടീമുകളേയും ഐസിസി കാര്യങ്ങള്‍ ധരിപ്പിച്ചു. 

ഫീല്‍ഡ് അമ്പയറും മൂന്നാം അമ്പയറും തമ്മിലുള്ള ആശയവിനിമയമാണ് സോഫ്റ്റ് സിഗ്നല്‍. രണ്ട് ഫീല്‍ഡ് അമ്പയര്‍മാര്‍ക്കും തീരുമാനമെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തി മൂന്നാം അമ്പയറിന് കൈമാറാം. മൂന്നാം അമ്പയറിനു കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഫീല്‍ഡ് അമ്പയര്‍ക്ക് തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാം. 

വെളിച്ചക്കുറവിനെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തി വയ്‌ക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ പുതിയ നീക്കവും ഐസിസി നടത്തുന്നുണ്ട്. ഫ്‌ളെഡലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് വെളിച്ചക്കുറവ് പരിഹരിക്കാമെന്നാണ് ഐസിസി പറയുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com