കാലിൽ പാഡും കെട്ടി മുംബൈ യുവ താരം വിമാനത്താവളത്തില്‍! വധേരക്ക് വിധിച്ച ശിക്ഷ (വീഡിയോ)

സീസണില്‍ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ലുധിയാന സ്വദേശിയായ വേധേരയ്ക്ക് സാധിച്ചിട്ടുണ്ട്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മുംബൈ: യുവ താരം നേഹല്‍ വധേരയ്ക്ക് കൗതുകം ജനിപ്പിക്കുന്ന ശിക്ഷ വിധിച്ച് മുംബൈ ഇന്ത്യന്‍സ്. ബാറ്റര്‍മാരുടെ യോഗത്തിലേക്ക് വൈകി എത്തിയതിനെ തുടര്‍ന്നാണ് താരത്തിന് പണിഷ്‌മെന്റ് നല്‍കിയത്. 

ശിക്ഷയാണ് ഇതില്‍ ഹൈലൈറ്റ്. വിമാനത്താവളത്തിലേക്ക് വരുമ്പോള്‍ പാഡ് ധരിച്ചെത്തുക എന്നതായിരുന്നു താരത്തിന് വിധിച്ച ശിക്ഷ. ഗത്യന്തരമില്ലാതെ രണ്ട് കാലുകളിലും പാഡ് ധരിച്ചാണ് താരം വിമാനത്താവളത്തിലേക്ക് എത്തിയത്. 

ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. ആ വീഡിയോയില്‍ തന്നെ മറ്റൊരു മറവിയുടെ അവസ്ഥയും കാണിക്കുന്നുണ്ട്. താരം ലഗേജ് മറന്നു വച്ചാണ് ടീമിനൊപ്പം നടക്കുന്നത്. പെട്ടെന്ന് ഓര്‍മ വന്ന് താരം ലഗേജെടുക്കാന്‍ പോകുന്നതും വീഡിയോയില്‍ കാണാം. 

സീസണില്‍ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ലുധിയാന സ്വദേശിയായ വേധേരയ്ക്ക് സാധിച്ചിട്ടുണ്ട്. 20 ലക്ഷം അടിസ്ഥാന വിലയ്ക്കാണ് താരം മുംബൈ ടീമിലെത്തിയത്. 

ഇത്തരത്തില്‍ ടീം മീറ്റിങ്ങുകളില്‍ പങ്കെടുക്കാന്‍ വൈകിയെത്തുന്ന താരങ്ങള്‍ക്ക് നേരത്തെയും മുംബൈ ഇന്ത്യന്‍സ് സവിശേഷ ശിക്ഷകള്‍ നടപ്പിലാക്കിയിട്ടുണ്ട്. വൈകിയെത്തുന്ന താരങ്ങള്‍ വിമാനത്താവളത്തിലേക്ക് വരുമ്പോള്‍ പ്രത്യേക ട്രാക്ക് സ്യൂട്ട് ധരിച്ചെത്തണം. ഇതിനായി ഡിസൈന്‍ ചെയ്ത പണിഷ്‌മെന്റ് ജംപ് സ്യൂട്ടും ഉണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com