ധോനിയും പിള്ളേരും പ്ലേ ഓഫിലെത്തി; ഡല്‍ഹിക്ക് കൂറ്റൻ തോൽവി 

പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമാണ് ചെന്നൈ. നേരത്തെ, ഗുജറാത്ത് ടൈറ്റന്‍സും പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു
ടീമംഗങ്ങൾക്കൊപ്പം ചെന്നൈ സൂപ്പർ കിംഗ്‌സ് ബൗളർ ദീപക് ചാഹർ/ ചിത്രം: പിടിഐ
ടീമംഗങ്ങൾക്കൊപ്പം ചെന്നൈ സൂപ്പർ കിംഗ്‌സ് ബൗളർ ദീപക് ചാഹർ/ ചിത്രം: പിടിഐ

പിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 77 റണ്‍സിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഇതോടെ ചെന്നൈ പ്ലേ ഓഫ് യോഗ്യത നേടി. പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമാണ് ചെന്നൈ. നേരത്തെ, ഗുജറാത്ത് ടൈറ്റന്‍സും പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു.

ചെന്നൈ ഉയർത്തിയ 224റൺസെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹിക്ക് 20 ഓവർ പിന്നിട്ടപ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനെ സാധിച്ചുള്ളു. 51 പന്തില്‍ 87 റൺസെടുത്ത ഡെവോണ്‍ കോണ്‍വെ 50 പന്തില്‍ 79 റൺസ് നേടിയ റിതുരാജ് ഗെയ്കവാദ് സഖ്യമാണ് ചെന്നെെയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിനിരങ്ങിയ ഡൽഹി താരങ്ങളിൽ 58 പന്തില്‍ 86 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ടോപ് സ്‌കോറര്‍. 

ചെന്നൈക്കായി ദീപക് ചാഹര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മതീഷ പതിരാന, മഹീഷ് തീക്ഷണ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. പൃഥ്വി ഷാ(5),  ഫിലിപ് സാള്‍ട്ട് (3),  റിലീ റൂസ്സോ(0), യഷ് ദുള്‍ (13), അക്‌സര്‍ പട്ടേല്‍ (15), അമന്‍ ഹക്കീം ഖാന്‍ (7) എന്നിങ്ങനെയാണ് ഡൽഹി താരങ്ങളുടെ പ്രകടനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com