'ഇപ്പോഴേ 'തല' പുകയ്ക്കുന്നില്ല, എന്റെ മുന്നിൽ ഇനിയും സമയമുണ്ട്'- വിരമിക്കലിൽ ധോനി

ചെന്നൈ ടീമിനൊപ്പം ഇനിയുമുണ്ടാകുമെന്ന് ​ഗുജറാത്തിനെതിരായ ക്വാളിഫയർ പോരാട്ടത്തിന് പിന്നാലെ ധോനി പ്രതികരിച്ചിരുന്നു
മഹേന്ദ്ര സിങ് ധോനി/ പിടിഐ
മഹേന്ദ്ര സിങ് ധോനി/ പിടിഐ

ചെന്നൈ: ഐപിഎല്ലിൽ നിന്നുള്ള മഹേന്ദ്ര സിങ് ധോനിയുടെ വിരമിക്കൽ ചർച്ചകൾ സീസണിന്റെ തുടക്കം മുതൽ കേൾക്കുന്നുണ്ട്. ഇപ്പോൾ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ് നായകൻ കൂടിയായ ധോനി. വിരമിക്കിൽ സംബന്ധിച്ച് തീരുമാനം എടുക്കാൻ ഇഷ്ടം പോലെ സമയമുണ്ടെന്നു ധോനി പറയുന്നു. 

'വിരമിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ എന്റെ മുന്നിൽ ഇനിയും സമയമുണ്ട്. മുന്നിൽ എട്ട്, ഒൻപത് മാസമുണ്ട്. അടുത്ത ഐപിഎൽ ലേലം ഡിസംബറിലാണ്. അതിനാൽ ഇപ്പോഴേ തല പുകയ്ക്കേണ്ട ആവശ്യമില്ല.' 

ചെന്നൈ ടീമിനൊപ്പം ഇനിയുമുണ്ടാകുമെന്ന് ​ഗുജറാത്തിനെതിരായ ക്വാളിഫയർ പോരാട്ടത്തിന് പിന്നാലെ ധോനി പ്രതികരിച്ചിരുന്നു. ഹോം ​ഗ്രൗണ്ടായ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലെ ടീമിന്റെ അവസാന പോരാട്ടം കൂടിയായിരുന്നു ക്വാളിഫയർ മത്സരം. 

'ഞാൻ എപ്പോഴും ചെന്നൈ ടീമിനൊപ്പമുണ്ടാകും. കളിക്കാരനായോ, മറ്റേതെങ്കിലും ചുമതലകളിലോ ആയിരിക്കും.' 

മൈതാനത്ത് എല്ലായ്പ്പോഴും സംയമനം പാലിക്കാറുള്ള ആളാണ് ധോനി. ക്യാപ്റ്റൻ കൂൾ എന്നു താരത്തെ ഇക്കാരണത്താൽ വിശേഷിപ്പിക്കാറുണ്ട്. വളരെ അപൂർവമായി മാത്രമേ ധോനി പിടിവിട്ടു പെരുമാറാറുള്ളു. 

'ക്യാപ്റ്റൻ കൂൾ എന്നു വിളിപ്പോരുണ്ടെങ്കിലും ഞാൻ ഇപ്പോൾ അസ്വസ്ഥനാകാറുണ്ട്. ഓരോ സാഹചര്യത്തിനനുസരിച്ച് ഫീൽഡിങിൽ മാറ്റം വരുത്തേണ്ടി വരും. അത്തരം ചില സന്ദർഭങ്ങളിൽ ഞാൻ അസ്വസ്ഥനാകും'- ധോനി വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com