'നോ യു ടേണ്‍, ഇന്ന് അവസാന ഐപിഎല്‍ മത്സരം'- വിരമിക്കല്‍ പ്രഖ്യാപിച്ച് അമ്പാട്ടി റായുഡു

2010ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് റായുഡു ഐപിഎല്ലില്‍ അരങ്ങേറിയത്. 2013ല്‍ ആദ്യ കിരീട നേട്ടം. പിന്നീട് 2015, 17 സീസണുകളില്‍ നേട്ടത്തില്‍ പങ്കാളിയായി
അമ്പാട്ടി റായുഡു/ ട്വിറ്റർ
അമ്പാട്ടി റായുഡു/ ട്വിറ്റർ

അഹമ്മദാബാദ്: ഐപിഎല്ലില്‍ നിന്നു വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം അമ്പാട്ടി റായുഡു. ഇന്ന് നടക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടം തന്റെ അവസാന ഐപിഎല്‍ മത്സരമായിരിക്കുമെന്ന് 37കാരന്‍ വ്യക്തമാക്കി. 

'മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടങ്ങിയ മഹത്തായ ടീമുകള്‍ക്ക് വേണ്ടി കളിച്ചു. 204 മത്സരങ്ങള്‍, 14 സീസണുകള്‍, 11 പ്ലേ ഓഫുകള്‍, എട്ട് ഫൈനലുകള്‍, അഞ്ച് ട്രോഫികള്‍. ആറാം കിരീടം ഈ രാത്രിയില്‍ ഉയര്‍ത്താമെന്ന് പ്രതീക്ഷിക്കുന്നു. ഇതൊരു യാത്രയായിരുന്നു. ഇന്ന് രാത്രി നടക്കുന്ന ഫൈനല്‍ ഐപിഎല്ലിലെ എന്റെ അവസാന മത്സരമായിരിക്കുമെന്ന് ഞാന്‍ തീരുമാനിച്ചിരിക്കുന്നു. ഇത്ര കാലം ഈ ടൂര്‍ണമെന്റില്‍ ആസ്വദിച്ചു കളിച്ചു. എല്ലാവര്‍ക്കും നന്ദി. ഇനി യു ടേണ്‍ ഇല്ല'- വിരമിക്കല്‍ പ്രഖ്യാപിച്ച് താരം ട്വിറ്ററില്‍ കുറിച്ചു. 

2010ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് റായുഡു ഐപിഎല്ലില്‍ അരങ്ങേറിയത്. 2013ല്‍ ആദ്യ കിരീട നേട്ടം. പിന്നീട് 2015, 17 സീസണുകളില്‍ നേട്ടത്തില്‍ പങ്കാളിയായി. 2018ല്‍ ചെന്നൈ ടീമില്‍. ചെന്നൈക്കൊപ്പമുള്ള അരങ്ങേറ്റ സീസണിലും കിരീട നേട്ടം. പിന്നീട് 2021ലും ചെന്നൈക്കൊപ്പം കിരീട നേട്ടം ആവര്‍ത്തിച്ചു. 

203 മത്സരങ്ങളില്‍ നിന്നു 4,329 റണ്‍സാണ് താരത്തിന്റെ ഐപിഎല്‍ നേട്ടം. 28.29 ആവറേജ്. 127.29 സ്‌ട്രൈക്ക് റേറ്റ്. 22 അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും നേടി. 

നടപ്പ് സീസണില്‍ 139 റണ്‍സാണ് 15 മത്സരങ്ങളില്‍ നിന്നു താരം നേടിയത്. സ്‌ട്രൈക്ക് റേറ്റ് 132.38. 2018ലാണ് താരം ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ആ സീസണില്‍ 602 റണ്‍സ് താരം അടിച്ചെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com