'വിധി നിയോഗിച്ചത് ധോനിയെ, ഈ രാത്രി അദ്ദേഹത്തിന് അവകാശപ്പെട്ടത്'- ഹര്‍ദിക് പാണ്ഡ്യ

ത്രില്ലര്‍ പോരാട്ടം കണ്ട ഫൈനലില്‍ അഞ്ച് വിക്കറ്റിന് വിജയം സ്വന്തമാക്കിയാണ് ചെന്നൈ അഞ്ചാം കിരീടം ഉയര്‍ത്തിയത്
ധോനി/ പിടിഐ
ധോനി/ പിടിഐ

അഹമ്മദാബാദ്: ഇത്തവണത്തെ ഐപിഎല്‍ കിരീടം ഉയര്‍ത്താനുള്ള നിയോഗം വിധി കല്‍പ്പിച്ചു നല്‍കിയത് ഇതിഹാസ നായകനായ ധോനിക്കാണെന്ന് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യ. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കിരീട നേട്ടത്തിന് പിന്നാലെയായിരുന്നു ഗുജറാത്ത് നായകന്റെ പ്രതികരണം. അഞ്ച് തവണ കിരീടം നേടുന്ന നായകനെന്ന രോഹിത് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പം ധോനിയും തന്റെ പേര് എഴുതി ചേര്‍ത്തു. 

'ഐപിഎല്‍ കിരീടം ധോനി ഉയര്‍ത്തിയതില്‍ എനിക്കു സന്തോഷമുണ്ട്. വിധി അദ്ദേഹത്തെ നിയോഗിക്കുകയായിരുന്നു കിരീടം ഉയര്‍ത്താന്‍. അദ്ദേഹത്തിന്റെ മുന്നിലാണ് ഞാന്‍ പരാജയപ്പെട്ടത്. അതുകൊണ്ടു ഈ തോല്‍വിയില്‍ ഒരു നിരാശയും തോന്നുന്നില്ല.' 

'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല വ്യക്തിയാണ് അദ്ദേഹം. അതിനാല്‍ നല്ല കാര്യങ്ങള്‍ നല്ല ആളുകള്‍ക്ക് സംഭവിക്കും. ദൈവം എന്നോട് വളരെ അധികം കരുണ കാണിച്ചിട്ടുണ്ട്. പക്ഷേ ഈ രാത്രി ധോനിക്ക് അവകാശപ്പെട്ടതാണ്'- ഹര്‍ദിക് വ്യക്തമാക്കി. 

ത്രില്ലര്‍ പോരാട്ടം കണ്ട ഫൈനലില്‍ അഞ്ച് വിക്കറ്റിന് വിജയം സ്വന്തമാക്കിയാണ് ചെന്നൈ അഞ്ചാം കിരീടം ഉയര്‍ത്തിയത്. മഴ തടസപ്പെടുത്തിയ റിസര്‍വ് ദിനത്തിലെ ഫൈനലില്‍ ചെന്നൈയുടെ വിജയ ലക്ഷ്യം 15 ഓവറില്‍ 171 റണ്‍സാക്കി നിജപ്പെടുത്തി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ വിജയം സ്വന്തമാക്കി. അവസാന രണ്ട് പന്തില്‍ പത്ത് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മോഹിത് ശര്‍മ എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് സിക്‌സും ആറാം പന്ത് ഫോറും അടിച്ച് ജഡേജ ടീമിന് കിരീടം സമ്മാനിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com