വാംഖഡെയിലും കോഹ്‌ലിക്ക് ചരിത്ര സെഞ്ച്വറി നഷ്ടം; ​ഗിൽ 92ൽ വീണു; 200 കടന്ന് ഇന്ത്യ

രണ്ടാം വിക്കറ്റില്‍ കോഹ്‌ലിക്കൊപ്പം ചേര്‍ന്നു 189 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുയര്‍ത്തിയാണ് ഗില്‍ മടങ്ങിയത്. താരത്തെ ദില്‍ഷന്‍ മധുഷങ്കയാണ് മടക്കിയത് 
ചിത്രം: പിടിഐ
ചിത്രം: പിടിഐ

മുംബൈ: ശ്രീലങ്കക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടം. അര്‍ഹിച്ച സെഞ്ച്വറിക്ക് എട്ട് റണ്‍സ് അകലെ ശുഭ്മാന്‍ ഗില്ലും ചരിത്ര സെഞ്ച്വറിക്ക് അരികെ ഒരിക്കല്‍ കൂടി വിരാട് കോഹ്‌ലിയും വീണു. രണ്ടാം വിക്കറ്റില്‍ കോഹ്‌ലി- ഗില്‍ സഖ്യം 189 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുയര്‍ത്തി. 

ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 218 റൺ‌സെന്ന നിലയിൽ. 14 റൺസുമായി ശ്രേയസ് അയ്യരും 9 റൺസുമായി കെഎൽ രാഹുലും ക്രീസിൽ.

ഗില്‍ 92 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും സഹിതം 92 റണ്‍സ് നേടി. കോഹ്‌ലി 11 ഫോറുകള്‍ സഹിതം 88 റണ്‍സെടുത്തും മടങ്ങി. 49 സെഞ്ച്വറികളെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന റെക്കോര്‍ഡിനൊപ്പം കോഹ്‌ലി വാംഖഡെയില്‍ എത്തുമെന്ന ആരാധക പ്രതീക്ഷ ഒരിക്കല്‍ കൂടി നിരാശയ്ക്ക് വഴി മാറി. 

ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മടക്കി ഇന്ത്യയെ ഞെട്ടിച്ച മദുഷങ്ക തന്നെ കോഹ്‌ലി, ഗില്‍ എന്നിവരേയും മടക്കി ലങ്കയെ കളിയിലേക്ക് തിരിച്ചെത്തിച്ചു. 

ഏകദിനത്തില്‍ 70ാം അര്‍ധ സെഞ്ച്വറിയാണ് കോഹ്ലി വാംഖഡെയില്‍ കുറിച്ചത്. ഏകദിനത്തിലെ 11 അര്‍ധ സെഞ്ച്വറിയാണ് ഗില്‍ നേടിയത്. ടോസ് നേടി ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറിയടിച്ചു തുടങ്ങിയ രോഹിത് തൊട്ടടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡായത് ഇന്ത്യയെ ഞെട്ടിച്ചു. ദില്‍ഷന്‍ മധുഷങ്കയാണ് ക്യാപ്റ്റനെ മടക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com