അര്‍ധ സെഞ്ച്വറിയടിച്ച് ഇബ്രാഹിം സാദ്രാന്‍; ഓസീസിനെതിരെ അഫ്ഗാനിസ്ഥാന്‍ പൊരുതുന്നു

സഹ ഓപ്പണര്‍ റഹ്തുള്ള ഗുര്‍ബാസാണ് പുറത്തായത്. താരത്തെ ഹെയ്‌സല്‍വുഡിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ക്യാച്ചെടുക്കുകയായിരുന്നു
പിടിഐ ചിത്രം
പിടിഐ ചിത്രം

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ പൊരുതുന്നു. നിലവില്‍ അവര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെന്ന നിലയിലാണ്. ടോസ് നേടി അഫ്ഗാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഓപ്പണര്‍ ഇബ്രാഹിം സാദ്രാന്‍ അര്‍ധ സെഞ്ച്വറി നേടി. താരം 80 പന്തില്‍ 65 റണ്‍സുമായി ബാറ്റിങ് തുടരുന്നു. 2 റണ്ണുമായി ക്യാപ്റ്റന്‍ ഹഷ്മതുല്ല ഷാഹിദിയാണ് ഒപ്പമുള്ളത്

സഹ ഓപ്പണര്‍ റഹ്തുള്ള ഗുര്‍ബാസാണ് ആദ്യം പുറത്തായത്. താരത്തെ ഹെയ്‌സല്‍വുഡിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ക്യാച്ചെടുക്കുകയായിരുന്നു. 21 റണ്‍സാണ് താരം നേടിയത്. സ്‌കോര്‍ 100 കടന്നതിനു പിന്നാലെ റഹ്മത് ഷായും മടങ്ങി. താരത്തെ മാക്‌സ്‌വെല്ലാണ് മടക്കിയത്. 

ഓസ്‌ട്രേലിയ സ്റ്റീവ് സ്മിത്തിനു പകരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയാണ് കളിക്കാന്‍ ഇറക്കിയത്. മിച്ചല്‍ മാര്‍ഷും ടീമില്‍ തിരിച്ചെത്തി. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com