ലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിത കഥ; ഡിസംബര്‍ മുതല്‍ ജിയോ സിനിമയില്‍ 

ചിത്രം ഒക്‌ടോബര്‍ 6 ന് തിയേറ്ററുകളില്‍ എത്തിയിരുന്നു.
മുത്തയ്യ മുരളീധരന്‍ /ഫോട്ടോ എപി
മുത്തയ്യ മുരളീധരന്‍ /ഫോട്ടോ എപി

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന '800' ഡിസംബര്‍ രണ്ടിന് ജിയോ സിനിമയില്‍. തമിഴ് ചിത്രമായ സ്ലം ഡോഗ് മില്ല്യനറിലെ നായകന്‍ മധു മിത്തലാണ് ചിത്രത്തില്‍ മുരളീധരനായി വേഷമിട്ടിരിക്കുന്നത്. ചിത്രം ഒക്‌ടോബര്‍ 6 ന് തിയേറ്ററുകളില്‍ എത്തിയിരുന്നു. 

ചിത്രത്തിന്റെ ഡിജിറ്റല്‍ പ്രീമിയം ജിയോ സിനിമയില്‍ എത്തുന്നതായി അധികൃതര്‍ ഔദ്യോഗിക എക്‌സ് പേജില്‍ കുറിച്ചു. ''ലോകക്രിക്കറ്റില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന മനുഷ്യന്റെ യഥാര്‍ത്ഥ കഥ. ഡിസംബര്‍ രണ്ട് മുതല്‍  '800' ചിത്രം കാണൂ.'' പോസ്റ്റ് പറയുന്നു.

ചിത്രത്തിന്റെ തരിക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് എം എസ് ശ്രീപതിയാണ്. നരേന്‍, നാസര്‍, വേല രാമമുര്‍ത്തി, ഋത്വിക, ഹരി കൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്.  മൂവി ട്രെയിന്‍ മോഷന്‍ പിക്ചറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ മുരളീധരന്‍ 800 വിക്കറ്റ് നേടിയതിനെ അനുസ്മരിക്കത്ത തക്കവിധമാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com