മഴ പെയ്ത് രണ്ടാം സെമി പോരാട്ടം നിന്നാല്‍? സാധ്യതകള്‍

മഴ പെയ്താല്‍ മത്സര ഫലം എന്താകും എന്ന ആകാംക്ഷയിലാണ് ആരാധകര്‍
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ
Updated on
1 min read

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് രണ്ടാം സെമി പോരാട്ടം ഈഡന്‍ ഗാര്‍ഡന്‍സില്‍ പുരോഗമിക്കുന്നു. രണ്ടാം സെമിക്ക് നിലവില്‍ മഴ ഭീഷണിയുണ്ട്. കൊല്‍ക്കത്തയില്‍ ഇന്ന് രാവിലെ മഴ പെയ്തിരുന്നു. പിച്ച് മൂടിയ നിലയിലായിരുന്നു. 

മഴ പെയ്താല്‍ മത്സര ഫലം എന്താകും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഉച്ചയ്ക്ക് രണ്ടിനും രാത്രി 11നും ഇടയില്‍ മഴ പെയ്താല്‍ അതു കളിയെ ബാധിക്കും. 

മഴ പെയ്ത് കളി പൂര്‍ണമായി തടസപ്പെട്ടാല്‍ റിസര്‍വ് ദിനത്തില്‍ കളി വീണ്ടും നടത്തും. വെള്ളിയാഴ്ചയാണ് അങ്ങനെയെങ്കില്‍ മത്സരം നടത്തുക. വെള്ളിയാഴ്ചയും മഴ പെയ്ത് കളി തടസപ്പെട്ടാല്‍ ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് കടക്കും. ഗ്രൂപ്പ് പോരില്‍ രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമി ഉറപ്പിച്ചത്. ഈ ആനുകൂല്യമായിരിക്കും അവരെ തുണയ്ക്കുക.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com