'എഴുതി തള്ളിയവരെ... ലോകകപ്പുമായി ഞങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് വരുന്നു'- വായടപ്പിച്ച് വാര്‍ണര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2023 03:11 PM  |  

Last Updated: 20th November 2023 03:11 PM  |   A+A-   |  

warner

ലോക കിരീടത്തിൽ മുത്തമിടുന്ന വാർണറും മാക്സ്‍വെല്ലും/ പിടിഐ

 

സിഡ്‌നി: ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും തുടര്‍ച്ചയായി തോറ്റതിനു പിന്നാലെ ഓസ്‌ട്രേലിയ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഈ ടീം നോക്കൗട്ട് ഘട്ടം പോലും കടക്കില്ലെന്നു വരെ വിമര്‍ശിച്ചിരുന്നു. 

ഇപ്പോള്‍ വിമര്‍ശകര്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി രംഗത്തെത്തുകയാണ് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ടൂര്‍ണമെന്റില്‍ ഓസീസ് മുന്നേറ്റത്തില്‍ നിര്‍ണായക സംഭാവന നല്‍കിയ വാര്‍ണര്‍ 11 മത്സരങ്ങളില്‍ നിന്നു 535 റണ്‍സാണ് കണ്ടെത്തിയത്. 

'0-2 എന്ന സ്ഥിതിയില്‍ ഞങ്ങളെ എഴുതിത്തള്ളി. ശരി, ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് നിങ്ങള്‍ കണ്ടോ ?? അതു സാധ്യമാക്കി ഞങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് വരുന്നു'- വാര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു.

ആറ് വിക്കറ്റിനു ഇന്ത്യയെ ആധികാരികമായി തകര്‍ത്താണ് ഓസ്‌ട്രേലിയ ആറാം കിരീടത്തില്‍ മുത്തമിട്ടത്. ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറിയും മര്‍നസ് ലബുഷെയ്‌നിന്റെ നിര്‍ണായക അര്‍ധ സെഞ്ച്വറിയുമാണ് അവര്‍ക്ക് കിരീടം സമ്മാനിച്ചത്. ഇന്ത്യയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കുന്നതില്‍ അവരുടെ ബൗളര്‍മാരും റണ്‍സ് വിട്ടുകൊടുക്കാതെ ഉജ്ജ്വല ഫീല്‍ഡിങുമായി മറ്റു താരങ്ങളും കളിയില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഐസിസി ലോകകപ്പ് ടീം; രോഹിത് ക്യാപ്റ്റന്‍, ആറ് ഇന്ത്യന്‍ താരങ്ങള്‍, ഓസ്‌ട്രേലിയയുടെ രണ്ട് പേര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ