രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ നീട്ടിയേക്കും; ബിസിസിഐയുടെ ഓഫര്‍

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയില്‍ ദ്രാവിഡ് തന്നെയാകും പരിശീലകന്‍ എന്ന് ഉറപ്പായിട്ടുണ്ട്.
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി:രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ രണ്ട് വര്‍ഷം കൂടി നീട്ടി നല്‍കാന്‍ ബിസിസിഐ ഓഫര്‍ വെച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ദ്രാവിഡിന് കാരാര്‍ നീട്ടിനല്‍കുന്നതില്‍ ബിസിസിഐ ഔദ്യോഗിക അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.

മുഖ്യപരിശീലകനായുള്ള ദ്രാവിഡിന്റെ കരാര്‍ അങ്ങനെ തന്നെ തുടരണമെന്ന് ബോര്‍ഡ് ആഗ്രഹിക്കുന്നു, എന്നാല്‍ ഈ ഓഫറിനോട് ദ്രാവിഡ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

ദ്രാവിഡിന്റെ  പരിശീലനത്തിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യ റണ്ണേഴ്‌സപ്പായത്. കഴിഞ്ഞ രണ്ട് വര്‍ഷവും രാഹുല്‍ ദ്രാവിഡിന് കീഴില്‍ മികച്ച പ്രകടനമാണ് ഇന്ത്യ ടീം നടത്തിയത്. 

ദ്രാവിഡിനും നിലവില്‍ എന്‍സിഎയുടെ തലവനായ വിവിഎസ് ലക്ഷ്മണിനുമായി ബിസിസിഐ യാത്രാരേഖകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മുന്‍ കരാര്‍ നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ പുതിയ ചുമതല ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്നും മറ്റൊരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.  ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള  ഇന്ത്യന്‍ ടീമിനൊപ്പമാണ് ലക്ഷ്മണ്‍. മുഖ്യപരിശീലകനാകാന്‍ ലിസ്റ്റിലുള്ള മുന്‍താരമാണ് ലക്ഷ്മണ്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com