കൊറിയയെ തകര്‍ത്തു; ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍

മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.
കൊറിയക്കെതിരെ മത്സരത്തില്‍ നിന്നും/ ട്വിറ്റര്‍
കൊറിയക്കെതിരെ മത്സരത്തില്‍ നിന്നും/ ട്വിറ്റര്‍


ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കൊറിയക്കെതിരെ ഇന്ത്യയുടെ വിജയം. തോല്‍വി അറിയാതെയാണ് ഇന്ത്യ സുവര്‍ണ പോരാട്ടത്തിന് യോഗ്യത നേടിയത്. ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെ നടന്ന എല്ലാ മത്സരങ്ങളിലും കണ്ട ഇന്ത്യന്‍ ആധിപത്യം സെമിയിലും തുടര്‍ന്നു.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ ആദ്യഗോള്‍. ഹര്‍ദിക്ക് സിങാണ് വലകുലുക്കിയത്. 11-ാം മിനിറ്റില്‍ മെഷിന്‍ മന്‍ദീപ് സിങ് രണ്ടാം ഗോള്‍ സ്‌കോര്‍ ചെയ്തു. ഇതോടെ ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. 15-ാം മിനിറ്റില്‍ ലളിത് കുമാര്‍ ഉപാധ്യ ഇന്ത്യയുടെ ലീഡ് 3-0 ആക്കി ഉയര്‍ത്തി. അഞ്ച് മിനിറ്റിനുള്ളില്‍ രണ്ടുഗോളുകള്‍ തിരിച്ചടിച്ച് കൊറിയ കളിയിലേക്ക് മടങ്ങിയെത്തി

17,20 മിനിറ്റുകളില്‍ മഞ്ചെ ജങ് ആയിരുന്നു കൊറിയയുടെ ഗോള്‍ നേടിയത്.  ഇതോടെ സ്‌കോര്‍ ബോര്‍ഡ് 3-2 എന്നായി. 24-ാം മിനിറ്റില്‍ അമിത് രോഹിദാസ് വല ചലിപ്പിച്ചതോടെ ഇന്ത്യ 4-2ന് മുന്നിലെത്തി. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ഇന്ത്യയുടെ ആത്മവിശ്വാസവും ഈ ഗോള്‍ ആയിരുന്നു. 42-ാം മിനിറ്റില്‍ മഞ്ചെ ജങ് ഹാട്രിക് പൂര്‍ത്തിയാക്കിയതോടെ ഇന്ത്യ വീണ്ടും ഭയന്നു. മൂന്ന് ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ സ്‌കോര്‍ 4-3. 

അവസാന 15 മിനിറ്റ് ശ്വാസം അടക്കി പിടിച്ചാണ് ഇന്ത്യന്‍ ആരാധകര്‍ കളി കണ്ടിരുന്നത്. 54-ാം മിനിറ്റില്‍ അഭിഷേക് അഞ്ചാം ഗോള്‍ സ്‌കോര്‍ ചെയതപ്പോഴാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസമായത്. അവസാന ആറ് മിനിറ്റ് കൊറിയന്‍ സംഘത്തിന് ഗോള്‍ തിരിച്ചടിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com