3400 കിലോമീറ്റര്‍ സഞ്ചരിച്ചത് വെറുതെ!; ഒരൊറ്റ പരിശീലന മത്സരം പോലും കളിക്കാനാകാതെ ഇന്ത്യ ലോകകപ്പിന്

വ്യാഴാഴ്ചയാണ് ലോകകപ്പ്  ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്
ഇന്ത്യന്‍ ടീം
ഇന്ത്യന്‍ ടീം

മുംബൈ: ഒരൊറ്റ പരിശീലന മത്സരം പോലും കളിക്കാനാകാതെ ഇന്ത്യ ലോകകപ്പിന് പാഡണിയുന്നു. മഴയെത്തുടര്‍ന്നാണ് ഇന്ത്യയുടെ രണ്ടു പരിശീലന മത്സരങ്ങളും ഉപേക്ഷിക്കേണ്ടി വന്നത്. തിരുവനന്തപുരത്ത് നെതര്‍ലാന്‍ഡ്‌സിനെതിരെയും ഗുവാഹത്തിയില്‍ നിലവിലെ ചാമ്പ്യന്‍ ഇംഗ്ലണ്ടിനെതിരെയുമാണ് ഇന്ത്യയ്ക്ക് സന്നാഹ മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്. 

രണ്ടു പരിശീലന മത്സരങ്ങളും മഴയില്‍ ഒലിച്ചു പോകുകയായിരുന്നു. പരിശീലന മത്സരം കളിക്കാനായി ക്രിക്കറ്റ് താരങ്ങള്‍ രാജ്യത്തിന്റെ കിഴക്കു ഭാഗത്തേക്കും തെക്കു ഭാഗത്തേക്കുമായി 3400 കിലോമീറ്റര്‍ (2170 മൈല്‍) സഞ്ചരിച്ചത് മാത്രം മിച്ചം. ഒരൊറ്റ പരിശീലന മത്സരം പോലും കളിക്കാതെ ലോകകപ്പിന് കളിക്കേണ്ടി വരുന്നതില്‍ ടീം അസ്വസ്ഥരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ടീമിന്റെ ശക്തി ദൗര്‍ബല്യങ്ങള്‍ വിലയിരുത്താനും അന്തിമ ഇലവനെ നിശ്ചയിക്കാനുമുള്ള അവസരം എന്ന നിലയിലാണ് ടീം മാനേജ്‌മെന്റ് പരിശീലന മത്സരങ്ങളെ കണ്ടിരുന്നത്. ഓസ്‌ട്രേലിയ അടക്കം നിരവധി ടീമുകളുടെ പരിശീലന മത്സരങ്ങല്‍ മഴയില്‍ കുതിര്‍ന്നിരുന്നു. വ്യാഴാഴ്ചയാണ് ലോകകപ്പ് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്റ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും. 

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. വെള്ളിയാഴ്ച ഹൈദരാബാദില്‍ പാകിസ്ഥാന്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടും. ശനിയാഴ്ച അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും തമ്മിലാണ് പോരാട്ടം. ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഉച്ചയ്ക്ക് രണ്ടുമണി മുതലാണ് ഇന്ത്യ-ഓസീസ് പോരാട്ടം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com