സച്ചിന്റെ വമ്പന്‍ റെക്കോര്‍ഡ് തകര്‍ത്തു; പുതുചരിത്രം രചിച്ച് വിരാട് കോഹ്‌ലി

58 മത്സരങ്ങളില്‍ നിന്ന് 2719 റണ്‍സ് എടുത്ത സച്ചിനെയാണ് കോഹ്‌ലി മറികടന്നത്.
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കോഹ് ലിയുടെ ബാറ്റിങ്‌
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കോഹ് ലിയുടെ ബാറ്റിങ്‌

ചെന്നൈ: ലോകകപ്പില്‍ പുതുചരിത്രം രചിച്ച് വിരാട് കോഹ്‌ലി. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലായിരുന്നു കോഹ്‌ലി ഇന്ത്യന്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്നത്. ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫിയില്‍ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടം കോഹ് ലി സ്വന്തം പേരില്‍ എഴുതി.

58 മത്സരങ്ങളില്‍ നിന്ന് 2719 റണ്‍സ് എടുത്ത സച്ചിനെയാണ് കോഹ്‌ലി മറികടന്നത്. ഇന്നലത്തെ മത്സരത്തിലൂടെ കോഹ് ലിയുടെ റണ്‍സ് നേട്ടം 2785 ആയി. 64 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും റണ്‍സ് നേടിയത്.

രോഹിത് ശര്‍മയാണ് മൂന്നാമത് (2422), യുവരാജ് (1707) സൗരവ് ഗാംഗുലി (1671) എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കോഹ് ലിയുടെ സമ്പാദ്യം 85 റണ്‍സായിരുന്നു. കോഹ്‌ലിയുടെയും കെഎല്‍ രാഹുലിന്റെ മികവാര്‍ന്ന പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മിന്നുന്ന വിജയം സമ്മാനിച്ചത്. 97 റണ്‍സ് എടുത്ത് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോററായ രാഹുലാണ്  കളിയിലെ താരം.

ഇന്നലത്തെ മത്സരത്തിലൂടെ വിരാട് കോഹ് ലി ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന ഇന്ത്യന്‍ ഫീല്‍ഡറായപ്പോള്‍ ലോകകപ്പില്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായി ആസ്‌ട്രേലിയന്‍ ഓപ്പണറായി ഡേവിഡ് വാര്‍ണര്‍. ലോകകപ്പില്‍ വേഗത്തില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോഡ് ആസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേരിലായി.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com