ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചു; കേസ്; പാക് അവതാരക സൈനബ് അബ്ബാസ് ഇന്ത്യ വിട്ടു

ഹിന്ദു ദേവതകളെ അവഹേളിച്ചും ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിച്ചും അവര്‍ മുന്‍പ് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ ഈയടുത്ത് വീണ്ടും വിവാദമായിരുന്നു
സൈനബ് അബ്ബാസ്/ ട്വിറ്റർ
സൈനബ് അബ്ബാസ്/ ട്വിറ്റർ

ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ കായിക അവതാരക സൈനബ് അബ്ബാസ് ഇന്ത്യ വിട്ടു. ഹിന്ദു മതത്തിനും വിശ്വാസത്തിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് സൈനബിനെതിരെ ഡല്‍ഹിയിലെ അഭിഭാഷകന്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് അവര്‍ ഇന്ത്യ വിട്ടത്. 

ഹിന്ദു ദേവതകളെ അവഹേളിച്ചും ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിച്ചും അവര്‍ മുന്‍പ് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ ഈയടുത്ത് വീണ്ടും വിവാദമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ പരാതി നല്‍കിയത്. 

പാകിസ്ഥാനിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി അവര്‍ ഇന്ത്യയില്‍ നിന്നു ദുബൈയിലേക്കാണ് പോയത്. അവര്‍ ദുബൈയില്‍ സുരക്ഷിതയായി എത്തിയെന്നും അവരോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com