യുക്രൈന്‍ കായിക സംഘടനകളെ വരുതിയിലാക്കാന്‍ ശ്രമം; റഷ്യയെ സസ്‌പെന്‍ഡ് ചെയ്ത് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി

റഷ്യന്‍ കമ്മിറ്റി ഏകപക്ഷീയമായി ഡൊനട്‌സ്‌ക്, കെര്‍സന്‍, ലുഹാന്‍സ്‌ക്, സപ്പോരിജിയ കമ്മിറ്റികളെയാണ് തങ്ങളുടെ കീഴിലേക്ക് മാറ്റിയത്
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

ലൊസാന്‍: റഷ്യന്‍ ഒളിംപിക്‌സ് കമ്മിറ്റിയെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തു. ഒളിംപിക് കമ്മിറ്റിയുടെ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. അടുത്ത വര്‍ഷം പാരിസില്‍ നടക്കുന്ന ഒളിംപിക്‌സില്‍ റഷ്യന്‍ താരങ്ങള്‍ ഒളിംപിക് കമ്മിറ്റിയുടെ പതാകയ്ക്ക് കീഴിലായിരിക്കും. അന്താരാഷ്ട്ര സമിതി എക്സിക്യൂട്ടീവ് ബോർഡ് അടിയന്തര യോഗം ചേര്‍ന്നാണ് സസ്‌പെന്‍ഷന്‍ തീരുമാനം എടുത്തത്. 

യുക്രൈന്‍ ദേശീയ ഒളിംപിക് കമ്മിറ്റിയുടെ അധികാരത്തിനു കീഴിലുള്ള നാല് പ്രാദേശിക കായിക ഘടകങ്ങളെ റഷ്യന്‍ ഒളിംപിക് കമ്മിറ്റിയുടെ കീഴിലേക്ക് മാറ്റാന്‍ തീരുമാനിച്ചതിലാണ് അന്താരാഷ്ട്ര കമ്മിറ്റി ചട്ട ലംഘനം ചൂണ്ടിക്കാട്ടിയത്. റഷ്യന്‍ കമ്മിറ്റി ഏകപക്ഷീയമായി ഡൊനട്‌സ്‌ക്, കെര്‍സന്‍, ലുഹാന്‍സ്‌ക്, സപ്പോരിജിയ കമ്മിറ്റികളെയാണ് തങ്ങളുടെ കീഴിലേക്ക് മാറ്റിയത്. 

യുക്രൈന്റെ സ്വതന്ത്ര പരമാധികാരത്തിലേക്കുള്ള കടന്നു കയറ്റമാണെന്നു അന്താരാഷ്ട്ര കമ്മിറ്റി വ്യക്തമാക്കി. ഇത് ഒളിംപിക്‌സ് നിയമങ്ങളുടെ ലംഘമാണെന്നു കമ്മിറ്റി വ്യക്തമാക്കി. ഇനിയൊരു തീരുമാനം വരും വരെ റഷ്യയെ പുറത്താക്കുന്നതായി അന്താരാഷ്ട്ര കമ്മിറ്റി വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com