സെമിയിലെത്താന്‍ ജയം വേണം; ടോസ് പാകിസ്ഥാന്, ബാറ്റിങ്; അട്ടിമറി ഭീഷണിയുമായി അഫ്ഗാന്‍

ലോകകപ്പില്‍ ഇന്ന് ശ്രദ്ധേയ പോരാട്ടം. ഇംഗ്ലണ്ടിനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലും സ്പിന്‍ കരുത്തിലുമാണ് അഫ്ഗാന്‍ പ്രതീക്ഷ വയ്ക്കുന്നത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ
Updated on: 
1 min read

ചെന്നൈ: ഇന്ത്യയോടും ഓസ്‌ട്രേലിയയോടും തുടരെ തോറ്റതിന്റെ ക്ഷീണത്തില്‍ പാകിസ്ഥാന്‍. കഴിഞ്ഞ കളിയിലെ തോല്‍വിയില്‍ നിന്നു തിരിച്ചെത്താമെന്ന പ്രതീക്ഷയുമായി അഫ്ഗാനിസ്ഥാന്‍. ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുത്തു.

ലോകകപ്പില്‍ ഇന്ന് ശ്രദ്ധേയ പോരാട്ടം. ഇംഗ്ലണ്ടിനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തിലും സ്പിന്‍ കരുത്തിലുമാണ് അഫ്ഗാന്‍ പ്രതീക്ഷ വയ്ക്കുന്നത്. 

പാകിസ്ഥാന് ബാറ്റിങ് നിരയുടെ അസ്ഥിരതയാണ് തലവേദന. ഓപ്പണര്‍മാര്‍ കഴിഞ്ഞാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ മാത്രമാണ് ഫോമില്‍ നില്‍ക്കുന്നത്. ക്യാപ്റ്റന്‍ ബാബര്‍ അസം അടക്കമുള്ളവരെല്ലാം മികവിലേക്ക് വന്നാല്‍ മാത്രമേ പാക് നിരയ്ക്ക് രക്ഷയുള്ളു. 

മാത്രമല്ല ഷഹീന്‍ അഫ്രീദി ഒഴികെയുള്ള ബൗളര്‍മാരെല്ലാം വന്‍ പരാജയമാണ്. സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ പാകിസ്ഥാന് ജയം അനിവാര്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER