'സിക്സ് മാൻ ഹിറ്റ്സ്'- റെക്കോർഡുകൾ അടിച്ചു കൂട്ടി രോഹിത്! 

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകളുടെ യനിവേഴ്സ് ബോസ് ക്രിസ് ​ഗെയ്ലിന്റെ റെക്കോർഡ് ഈ ലോകകപ്പിൽ തന്നെ താരം തിരുത്തിയിരുന്നു. 553 സിക്സുകളാണ് ​ഗെയ്ലിന് ആകെയുള്ളത്
രോ​ഹിത് ശർമ/ പിടിഐ
രോ​ഹിത് ശർമ/ പിടിഐ

ധരംശാല: ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമാണ് ക്യാപ്റ്റൻ രോ​ഹിത് ശർമ. 46 റൺസുമായി രോഹിത് മടങ്ങിയെങ്കിലും അതിനിടെ പന്ത് സിക്സിലേക്ക് തൂക്കിയത് നാല് തവണ. സിക്സുകളുടെ റെക്കോർഡ് തിരുത്തി, തിരുത്തി മുന്നേറുകയാണ് ഹിറ്റ്മാൻ. ഈ ലോകകപ്പിൽ ഇതുവരെയായി 17 സിക്സുകൾ താരം തൂക്കി. 

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകളുടെ യനിവേഴ്സ് ബോസ് ക്രിസ് ​ഗെയ്ലിന്റെ റെക്കോർഡ് ഈ ലോകകപ്പിൽ തന്നെ താരം തിരുത്തിയിരുന്നു. 553 സിക്സുകളാണ് ​ഗെയ്ലിന് ആകെയുള്ളത്. രോഹിത് ഇപ്പോൾ 564ൽ എത്തി. 

ഒരു കലണ്ടർ വർഷത്തിൽ രോഹിത് നേടിയ സിക്സുകളുടെ എണ്ണം 53ൽ എത്തി. മുന്നിൽ എബി ഡിവില്ല്യേഴ്സ് 2015 സ്ഥാപിച്ച 58 സിക്സുകൾ, 2019ൽ ക്രിസ് ​ഗെയ്ൽ 56 സിക്സുകളും ഒരു കലണ്ടർ വർഷം നേടി. ഈ റെക്കോർഡ് രോഹിത് നടപ്പ് ലോകകപ്പിൽ തന്നെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സുകൾ തൂക്കുന്ന ആദ്യ ഇന്ത്യൻ താരവും രോഹിത് തന്നെ. 

ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ പറത്തുന്ന താരങ്ങളുടെ റെക്കോർഡ് ബുക്കിലും താരം സ്ഥാനം പുതുക്കി. രോഹിത് രണ്ടാം സ്ഥാനത്തേക്ക് കയറി. ഇന്നലെ നേടിയ നാല് സിക്സുകളോടെ ലോകകപ്പ് സിക്സുകളുടെ എണ്ണം 40 ആയി. 37 സിക്സുകളുമായി രണ്ടാമത് നിന്ന ഡിവില്ല്യേഴ്സിനെ രോഹിത് പിന്തള്ളി. മുന്നിൽ ഇനി ക്രിസ് ​ഗെയ്ൽ മാത്രം. താരത്തിനു 49 സിക്സുകളുണ്ട്. 

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകളടിക്കുന്ന ഇന്ത്യൻ താരമായും രോഹിത് മാറി. അഞ്ച് ഇന്നിങ്സുകളിൽ നിന്നു 17 സിക്സുകൾ. 2003ലെ ലോകകപ്പിൽ 11 ഇന്നിങ്സുകൾ കളിച്ച് 15 സിക്സുകൾ തൂക്കിയ മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ സൗരവ് ​ഗാം​ഗുലിയെ നേട്ടത്തിൽ പിന്തള്ളിയത്. 

സിക്സിൽ മറ്റൊരു അപൂർവ നേട്ടവും താരത്തിനുണ്ട്. ഏകദിനത്തിൽ ഈ വർഷം ആദ്യ പത്തോവറിനുള്ളിലെ പവർ പ്ലേയിൽ ഏറ്റവും കൂടുതൽ സിക്സടിച്ച താരങ്ങളിൽ രോഹിത് മുന്നിൽ നിൽക്കുന്നു. 35 സിക്സുകൾ. രണ്ടാമത് ദക്ഷിണാഫ്രിക്കൻ താരം കിന്റൻ ഡി കോക്കാണ്. താരത്തിനുള്ളത് 11 സിക്സുകൾ മാത്രം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com