ബാറ്റ് അഫ്ഗാന്‍ താരത്തിന് സമ്മാനിച്ച് പാക് നായകന്‍; 'യഥാര്‍ഥ ക്രിക്കറ്റ് സ്പിരിറ്റ്'; പ്രശംസിച്ച് ഐസിസി

'ഇതാണ് യഥാര്‍ഥ ക്രിക്കറ്റ് സ്പിരിറ്റ്'. അത് സജീവമായി നിലനിര്‍ത്തുന്നതാണ് ബാബര്‍ അസമിന്റെ സമ്മാനമെന്ന് ഐസിസി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. 
ബാബര്‍ അസം തന്റെ ബാറ്റ് അഫ്ഗാന്‍ താരം ഗുര്‍ബാസിന് നല്‍കുന്നു/  എക്‌സ്
ബാബര്‍ അസം തന്റെ ബാറ്റ് അഫ്ഗാന്‍ താരം ഗുര്‍ബാസിന് നല്‍കുന്നു/ എക്‌സ്

ചെന്നൈ:  അഫ്ഗാന്‍ താരം റഹ്മാനുല്ല ഗുര്‍ബാസിന് തന്റെ ബാറ്റ് സമ്മാനിച്ച് പാക് നായകന്‍ ബാബര്‍ അസം. മത്സരത്തില്‍ ഓപ്പണറായ ഗുര്‍ബാസിന്റെ 65 റണ്‍സ് പ്രകടനം അഫ്ഗാന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്നലത്തെ മത്സരത്തിലെ വിജയത്തോടെ ഒരു ലോകകപ്പില്‍ രണ്ടുവിജയമെന്ന നേട്ടവും പാകിസ്ഥാനെതിരായ ആദ്യവിജയവും അഫ്ഗാന്‍ സ്വന്തമാക്കി.

282 റണ്‍സ് പിന്തുടര്‍ന്ന അഫ്ഗാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ശ്രദ്ധയോടെ കളിച്ച അഫ്ഗാന്‍ ഓപ്പണിങ് കൂട്ടുകെട്ട് 130 എഴുതിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 53 പന്തില്‍ നിന്നായിരുന്നു ഗുര്‍ബാസിന്റെ 65 റണ്‍സ് നേട്ടം.

'ഇതാണ് യഥാര്‍ഥ ക്രിക്കറ്റ് സ്പിരിറ്റ്'. അത് സജീവമായി നിലനിര്‍ത്തുന്നതാണ് ബാബര്‍ അസമിന്റെ സമ്മാനമെന്ന് ഐസിസി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. 

ഗുര്‍ബാസിന്റെയും ഇബ്രാഹിം സാദ്രാന്റെയും റഹ്മത്ത് ഷായുടെ അര്‍ധസെഞ്ച്വറികളാണ് അഫ്ഗാനെ വിജയത്തിലെത്തിച്ചത്. ഇന്ത്യക്കെതിരായ മത്സരത്തിലെ തിരിച്ചടിക്ക് ശേഷം പാകിസ്ഥാന്‍ അഫ്ഗാനെതിരെ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയെങ്കിലും അഫ്ഗാന്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ പാക് ബൗളര്‍മാര്‍ പരാജയപ്പെട്ടു. ഇംഗ്ലണ്ടിനെതിരെ നേടിയ വിജയത്തെക്കാള്‍ മികച്ച നേട്ടമാണ് പാകിസ്ഥാനെതിരായ വിജയത്തിലൂടെ അഫ്ഗാന്‍ നേടിയത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ അഫ്ഗാന്‍ ആറാമതെത്തി. ശ്രീലങ്കയ്ക്ക് എതിരെയാണ് അഫ്ഗാന്റെ അടുത്തമത്സരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com