മൂന്നാം അട്ടിമറിക്ക് അഫ്ഗാന്‍; ശ്രീലങ്കയ്‌ക്കെതിരെ ജയിക്കാന്‍ വേണ്ടത് 242 റണ്‍സ്‌

ചെറിയ ചെറിയ കൂട്ടുകെട്ടുകളാണ് ലങ്കയെ 241-ല്‍ എത്തിച്ചത്.
വിക്കറ്റ് എടുത്ത അഫ്ഗാന്‍ താരങ്ങളുടെ ആഹ്ലാദം
വിക്കറ്റ് എടുത്ത അഫ്ഗാന്‍ താരങ്ങളുടെ ആഹ്ലാദം

പൂനെ: ലോകകപ്പ് മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരേ അഫ്ഗാനിസ്ഥാന് 242 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത അഫ്ഗാന്‍ ലങ്കയെ 49.3 ഓവറില്‍ 241 റണ്‍സിന് പുറത്താക്കി. നാല് വിക്കറ്റ് വീഴ്ത്തിയ ഫസല്‍ഹഖ് ഫറൂഖി അഫ്ഗാനായി നാല് വിക്കറ്റ് വീഴ്ത്തി. മുജീബ് ഉര്‍ റഹ്മാന്‍ രണ്ട് വിക്കറ്റെടുത്തു.

ചെറിയ ചെറിയ കൂട്ടുകെട്ടുകളാണ് ലങ്കയെ 241-ല്‍ എത്തിച്ചത്. ഓപ്പണര്‍ ദിമുത് കരുണരത്നയെ (15) ആറാം ഓവറില്‍ തന്നെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 62 റണ്‍സ് ചേര്‍ത്ത പതും നിസ്സങ്ക - ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് സഖ്യം മുന്നോട്ടുനയിച്ചു. 60 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത നിസ്സങ്കയെ മടക്കി ഒമര്‍സായിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ സദീര സമരവിക്രമയെ കൂട്ടുപിടിച്ച് മെന്‍ഡിസ് 50 റണ്‍സ് ചേര്‍ത്തു. പിന്നാലെ 50 പന്തില്‍ നിന്ന് 39 റണ്‍സുമായി താരം മടങ്ങി.

40 പന്തില്‍ 36 റണ്‍സെടുത്ത സമരവിക്രമ 30-ാം ഓവറില്‍ പുറത്തായി. ചരിത് അസലങ്ക 22 റണ്‍സെടുത്തു.അവസാന ഓവറുകളില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത ഏയ്ഞ്ചലോ മാത്യൂസിന്റെയും മഹീഷ് തീക്ഷണയുടെയും മികവാണ് ലങ്കന്‍ സ്‌കോര്‍ 200 കടത്തിയത്. തീക്ഷണ 31 പന്തില്‍ നിന്ന് 29 റണ്‍സും മാത്യൂസ് 26 പന്തില്‍ നിന്ന് 23 റണ്‍സും നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com