ഷമിയെ പുകഴ്ത്തി ഇര്‍ഫാന്‍ പഠാന്റെ ഒറ്റവരി പോസ്റ്റ്, ഏറ്റെടുത്ത് ആരാധകര്‍ 

പത്ത് പന്തുകള്‍ നേരിട്ട ബെന്‍ സ്‌റ്റോക്‌സിനെ പൂജ്യനായാണ് ഷമി മടക്കിയത്.
മുഹമ്മദ് ഷമി, ഇര്‍ഫാന്‍ പഠാന്‍/ പിടിഐ
മുഹമ്മദ് ഷമി, ഇര്‍ഫാന്‍ പഠാന്‍/ പിടിഐ

ലഖ്‌നൗ: ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തകര്‍പ്പന്‍ ജയത്തില്‍  പേസര്‍ മുഹമ്മദ് ഷമിയുടെ പ്രകടനം നിര്‍ണായകമായിരുന്നു. ഷമിയുടെ നാല് വിക്കറ്റ് പ്രകടനം ഇന്ത്യയുടെ ജയം അനായാസമാക്കി. മത്സരത്തില്‍ ഏഴ് ഓവറുകള്‍ എറിഞ്ഞ ഷമി  രണ്ട് മെയ്ഡിനടക്കം 22 റണ്‍സ് മാത്രം വഴങ്ങിയാണ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി സെമി സാധ്യത നിലനിര്‍ത്തി. 

മത്സരത്തില്‍ കുറഞ്ഞ ടീം സ്‌കോര്‍ ആയിരുന്നിട്ടും ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യ വിജയിച്ച് കയറിയത്. ഒരു ചാമ്പ്യന്‍മാരെ അനുസ്മരിക്കുന്ന തരത്തിലുള്ള ഇന്ത്യന്‍ താരങ്ങളുടെ ബൗളിങ് മികവിനെ പ്രശംസിച്ച് ആരാധകരും മുന്‍ താരങ്ങളും രംഗത്ത് വന്നിരുന്നു. ടൂര്‍ണമെന്റില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദീക് പാണ്ഡ്യക്ക് പരുക്കേറ്റതാണ് പ്ലേയിങ് ഇലവനിലേക്കുള്ള വഴി മുഹമ്മദ് ഷമിക്ക് മുന്നില്‍ തുറന്നത്. ആദ്യ മത്സരത്തില്‍ തന്റെ അഞ്ച് വിക്കറ്റ് പ്രകടനവുമായാണ് താരം വരവറിയിച്ചത്. തുടര്‍ച്ചയായ മത്സരങ്ങളില്‍ സ്ഥിരത കൈവരിക്കുന്ന പ്രകടനം കാഴ്ചവെച്ചതോടെ താരത്തിന് കൈയടിക്കുകയാണ് ആരാധകരും. 

ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ ആറാം ഓവര്‍ മുതലാണ് ഷമിയുടെ ആക്രമണം തുടങ്ങിയത്. പത്ത് പന്തുകള്‍ നേരിട്ട ബെന്‍ സ്‌റ്റോക്‌സിനെ പൂജ്യനായാണ് ഷമി മടക്കിയത്. തന്റെ മൂന്നാമത്തെ ഓവറില്‍ ജോണി ബെയര്‍സ്‌റ്റോയെ പുറത്താക്കി ഇംഗ്ലണ്ടിന് ഷമി വീണ്ടും പ്രഹരമേല്‍പ്പിച്ചു. മൊയീന്‍ അലിയുടെയും ആദില്‍ റഷീദിന്റെയും വിക്കറ്റും ഷമി വീഴ്ത്തി. നിര്‍ണായക മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഷമിയുടെ പ്രകടനത്തിന് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും കൈയ്യടിക്കുകയാണ്. താരത്തിന്റെ അഞ്ച് വാക്കുകള്‍ കൊണ്ടുള്ള ട്വീറ്റ് ആരാധകരും ഏറ്റെടുത്തു. 'ഫെറാറി ഈസ് ഓണ്‍ ഫയര്‍ എഗെയ്ന്‍' എന്നായിരുന്നു ഇര്‍ഫാന്റെ എക്‌സിലെ പോസ്റ്റ്. ഫെറാറി കാറോട്ടമത്സരങ്ങളില്‍ സജീവ സാന്നിദ്ധ്യമറിയിച്ചിട്ടുള്ള കമ്പനിയാണ്. ഫോര്‍മുല വണ്‍ ആണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അതില്‍ മഹത്തായ പ്രകടനമാണ് ഇന്നേവരെ ഫെറാറി കാഴ്ചവച്ചിട്ടുള്ളത്.

ഏകദിന ലോകകപ്പുകളിലെ 13 മത്സരങ്ങളില്‍ നിന്ന് ഇതുവരെ 40 വിക്കറ്റുകളാണ് ഷമി നേടിയിട്ടുള്ളത്. ലോകകപ്പിന്റെ മൂന്ന് പതിപ്പുകളിലാണ് ഷമി കളിച്ചിച്ചിട്ടുള്ളത്. വിക്കറ്റ് നേട്ടത്തിന്റെ കാര്യത്തില്‍ സഹീര്‍ ഖാനും ജവഗല്‍ ശ്രീനാഥിനും പിന്നിലാണ് ഷമിയുടെ സ്ഥാനം. 2019 ലെ ഇംഗ്ലണ്ട് ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഷമിയുടെ ഹാട്രിക് വിക്കറ്റ് പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com