ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍; ചൈനയോട് ദയനീയ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ

70ാം മിനിറ്റില്‍ ഫാങ് ഹാവോ പകരക്കാരനായി ഇറങ്ങിയതോടെയാണ് കളി മാറിയത്. താവോ ക്വിയാങ് നേടിയ രണ്ട് ഗോളുകളുടേയും വഴിയൊരുക്കിയത് ഫാങ് ഹാവോയായിരുന്നു. പിന്നാലെ താരം അവസാന ഗോളും വലയിലാക്കി
ഇന്ത്യക്കായി സമനില ​ഗോൾ നേടിയ മലയാളി താരം രാഹുൽ കെപി/ ട്വിറ്റർ
ഇന്ത്യക്കായി സമനില ​ഗോൾ നേടിയ മലയാളി താരം രാഹുൽ കെപി/ ട്വിറ്റർ

ബെയ്ജിങ്: ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് കനത്ത തോല്‍വി. ആതിഥേയരായ ചൈന ഇന്ത്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നില്‍ നിന്ന ചൈനയെ ആദ്യ പകുതി തീരും മുന്‍പ് മറുപടി നല്‍കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. 

എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യ ചിത്രത്തിലേ ഇല്ലാതെ പോയി. രണ്ടാം പകുതിയില്‍ നാല് ഗോളുകളാണ് ചൈന ഇന്ത്യന്‍ പോസ്റ്റില്‍ അടിച്ചു കയറ്റിയത്. 

16ാം മിനിറ്റില്‍ ചൈന ഗാവോ തിയാനിയിലൂടെ ലീഡ് സ്വന്തമാക്കി. എന്നാല്‍ മലയാളി താരം രാഹുല്‍ കെപിയുടെ ഒരു സോള്‍ ഗോള്‍ ആദ്യ പകുതിക്ക് പിരിയുന്നതിനു തൊട്ടുമുന്‍പ് ഇന്ത്യക്ക് സമനില സമ്മാനിച്ചു. 

രണ്ടാം പകുതിയില്‍ പക്ഷേ ഇന്ത്യയുടെ പ്രതിരോധം അമ്പേ പാളിപ്പോയി. 51ാം മിനിറ്റില്‍ ദായ് വെയ്ജുന്‍ ചൈനയെ വീണ്ടും മുന്നില്‍ കടത്തി. നാല് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ കൂടി മടക്കി ചൈന ഇന്ത്യയുടെ തിരിച്ചു വരവ് ദുഷ്‌കരമാക്കി. 72, 76 മിനിറ്റുകളില്‍ താവോ ക്വിയാങ്‌ലോങ് ആണ് ഗോളുകള്‍ നേടിയത്. ഒടുവില്‍ കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഫാങ് ഹാവോ പട്ടിക തികച്ചു.

70ാം മിനിറ്റില്‍ ഫാങ് ഹാവോ പകരക്കാരനായി ഇറങ്ങിയതോടെയാണ് കളി മാറിയത്. താവോ ക്വിയാങ് നേടിയ രണ്ട് ഗോളുകളുടേയും വഴിയൊരുക്കിയത് ഫാങ് ഹാവോയായിരുന്നു. പിന്നാലെ താരം അവസാന ഗോളും വലയിലാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com