മൂന്ന് വെള്ളി, രണ്ട് വെങ്കലം; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഇന്നത്തെ മെഡല്‍ നേട്ടം; വനിതാ ഫുട്‌ബോളില്‍ നിരാശ
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th September 2023 05:11 PM |
Last Updated: 24th September 2023 05:11 PM | A+A A- |

വെള്ളി മെഡൽ നേടിയ ഇന്ത്യൻ വനിതാ ഷൂട്ടിങ് സംഘം/ ട്വിറ്റർ
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യക്ക് അഞ്ച് മെഡലുകള്‍ നേട്ടം. മൂന്ന് വെള്ളി മെഡലുകളും രണ്ട് വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്.
വനിതകളുടെ പത്ത് മീറ്റര്‍ ഏയര്‍ റൗഫിള്‍ ടീം ഇനത്തിലും പുരുഷന്‍മാരുടെ പുരുഷന്‍മാരുയെ ലൈറ്റ് വെയ്റ്റ് സ്‌കള്‍ ഡബിള്‍സിലും പുരുഷന്‍മാരുടെ എട്ട് സംഘം അടങ്ങുന്ന റോവിങ് ടീം ഇനത്തിലുമാണ് വെള്ളി നേട്ടം (രണ്ടും വഞ്ചി തുഴച്ചില്‍). പുരുഷന്‍മാരുടെ രണ്ട് പേരടങ്ങുന്ന റോവിങ് ടീം ഇനത്തിലും വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലുമാണ് വെങ്കലം.
10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ വനിത ടീം വെള്ളി മെഡല്‍ നേടി. മെഹുലി ഘോഷ്, ആഷി ചൗക്സി, റമിത എന്നിവര്‍ അടങ്ങിയ ടീമാണ് ഇന്ത്യയ്ക്കായി അഭിമാന നേട്ടം കൈവരിച്ചത്. 1886 ആണ് ഇന്ത്യയുടെ സ്‌കോര്‍. റമിത 631.9 സ്‌കോര്‍ ചെയ്തപ്പോള്‍ മെഹുലി, ആഷി എന്നിവര്‍ യഥാക്രമം 630.8, 623.3 എന്നിങ്ങനെ സ്‌കോര്‍ കണ്ടെത്തി. ചൈനയ്ക്കാണ് സ്വര്‍ണം.
10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ വനിതാ താരം രമിത ജിന്‍ഡാലാണ് ഇന്ത്യക്കായി വെങ്കലം വെടിവച്ചിട്ടത്.
അതേസമയം വനിതാ ഫുട്‌ബോള്‍ ഇന്ത്യ ആദ്യ മത്സരം തന്നെ തോറ്റു പുറത്തായി. തായ്‌ലന്‍ഡിനോടു ഇന്ത്യ മറുപടിയില്ലാത്ത ഒറ്റ ഗോളിനു പരാജയം ഏറ്റുവാങ്ങി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ