41 വര്‍ഷത്തെ കാത്തിരിപ്പ്; ഏഷ്യന്‍ ഗെയിംസ് അശ്വാഭ്യാസത്തില്‍ ഇന്ത്യക്ക് സുവര്‍ണ നേട്ടം
By സമകാലിക മലയാളം ഡെസ്ക് | Published: 26th September 2023 03:27 PM |
Last Updated: 26th September 2023 03:27 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. ചരിത്രമെഴുതി ഇക്വേസ്ട്രിയന്‍ (അശ്വാഭ്യാസം) ടീം ഇനത്തിലാണ് ഇന്ത്യയുടെ നേട്ടം. 41 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയുടെ നേട്ടം. 1982നു ശേഷം ആദ്യമായാണ് ഇന്ത്യ ഈ ഇനത്തില്‍ വീണ്ടും സ്വര്‍ണം നേടുന്നത്.
സുദീപ്തി ഹജേല, ഹൃദയ് വിപുല്‍ ചഹ്ദ, അനുഷ് ഗാര്‍വല്ല, ദിവ്യാകൃതി സിങ് എന്നിവരടങ്ങിയ സംഘമാണ് ഡ്രസ്സേജ് ടീം ഇനത്തില്‍ സുവര്‍ണ നേട്ടത്തിലെത്തിയത്. 209.205 പോയിന്റുകളാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്.
— Doordarshan Sports (@ddsportschannel) September 26, 2023
Equestrian Anush, Hriday, Divyakriti and Sudipti wins Gold medal in Team Dressage event with 209.205 points.#Cheer4India #AsianGames2022 #IndiaAtAG22 pic.twitter.com/UU6AvwKLrs
ചൈനയ്ക്കാണ് വെള്ളി. 204.882 പോയിന്റുകള്‍ നേടിയാണ് അവര്‍ രണ്ടാമതെത്തിയത്. വെങ്കലം ഹോങ്കോങ് ചൈന വെങ്കലം നേടി. 204.852 പോയിന്റുകളാണ് അവര്‍ നേടിയത്.
അശ്വാഭ്യാസം ഇനത്തില്‍ ഇന്ത്യയുടെ ആകെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ നേട്ടം നാലായി. ഈ ഇനത്തില്‍ നാല് സ്വര്‍മടക്കം 13 മെഡലുകളാണ് ഇന്ത്യ ഇക്കാലത്തിനിടെ സ്വന്തമാക്കിയത്. നാലില്‍ മൂന്ന് അശ്വാഭ്യാസ സ്വര്‍ണ മെഡലുകളും 1982ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസിലാണ് ഇന്ത്യ നേടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ