'സുഹൃത്തേ... യുദ്ധമല്ല, ക്രിക്കറ്റാണ്'- ഇന്ത്യ- പാക് പോരിനെക്കുറിച്ചുള്ള ചോദ്യം, വായടപ്പിച്ച് പാക് പേസര്‍

By സമകാലിക മലയാളം ഡെസ്ക്       |   Published: 26th September 2023 03:31 PM  |  

Last Updated: 26th September 2023 03:31 PM  |   A+A-   |  

haris

 

കറാച്ചി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടങ്ങള്‍ ആരാധകരെ സംബന്ധിച്ച് ആവേശത്തിന്റെ കൊടുമുടി കയറുന്നവയാണ്. വര്‍ഷങ്ങളായി ഐസിസി ഇവന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത് എന്നതിനാല്‍ തന്നെ പോരാട്ടത്തിന്റെ വൈബ് എല്ലായ്‌പ്പോഴും മൂര്‍ധന്യത്തിലായിരിക്കും. 

ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാനിരിക്കെ പാക് പേസര്‍ ഹാരിസ് റൗഫ് ഒരു മാധ്യമത്തിന്റെ പ്രതിനിധി ചോദിച്ച ചോദ്യത്തിനു വായടപ്പിക്കുന്ന മറുപടി പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്. ഇന്ത്യ- പാക് പോരാട്ടം സംബന്ധിച്ച ചോദ്യമാണ് ഹാരിസിനെ ചൊടിപ്പിച്ചത്. 

ഇന്ത്യയുമായി മത്സരിക്കുമ്പോള്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് അക്രമണോത്സുകത കുറയുന്നുണ്ടോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ഈ ചോദ്യത്തിനാണ് താരം വായടപ്പിക്കുന്ന മറുപടി നല്‍കിയത്. 

'ഞാന്‍ എന്തിനു ഇന്ത്യന്‍ താരങ്ങളുമായി തല്ലുണ്ടാക്കണം? ഇത് ക്രിക്കറ്റാണ് യുദ്ധമല്ല'- മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനു താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 

ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ ദയനീയ പരാജയമാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്. ഫൈനലിലെത്താതെ അവര്‍ പുറത്താകുകയും ചെയ്തു. ഒന്നാം റാങ്കും പാക് ടീമിനു നഷ്ടമായി. 

അതിനിടെ പാക് പേസ് ത്രയങ്ങളിലെ നിര്‍ണായക ശക്തിയായ നസീം ഷായ്‌ക്കൊപ്പം ഹാരിസിനും പരിക്കേറ്റിരുന്നു. നസീമിനു ലോകകപ്പ് നഷ്ടമായി. എന്നാല്‍ ഹാരിസ് പരിക്ക് ഭേദമായി ടീമിലെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

41 വര്‍ഷത്തെ കാത്തിരിപ്പ്; ഏഷ്യന്‍ ഗെയിംസ് അശ്വാഭ്യാസത്തില്‍ ഇന്ത്യക്ക് സുവര്‍ണ നേട്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ