പാരിസ്: 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിംപിക്‌സ് സ്വര്‍ണ നേട്ടത്തില്‍ അമേരിക്കയെ പിന്തള്ളി ചൈന. 40 സ്വര്‍ണ മെഡലുകളുമായി ചൈന ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. അമേരിക്കയ്ക്ക് 39 സ്വര്‍ണം.
2008ല്‍ സ്വന്തം നാട്ടിലെ നഗരമായ ബെയ്ജിങില്‍ നടന്ന പോരാട്ടത്തിലാണ് നേരത്തെ ചൈന സ്വര്‍ണ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. പിന്നീട് 2012ല്‍ ലണ്ടന്‍, 16ല്‍ റിയോ, 20ല്‍ ടോക്യോ ഒളിംപിക്‌സുകളില്‍ അമേരിക്കയായിരുന്നു ഒന്നാമത്.
40 സ്വര്‍ണം, 27 വെള്ളി, 24 വെങ്കലവുമായി ചൈനയ്ക്ക് ആകെ 91 മെഡലുകള്‍. 39 സ്വര്‍ണം, 44 വെള്ളി, 42 വെങ്കലം മെഡലുകളുള്ള അമേരിക്കയുടെ ആകെ നേട്ടം 125. മെഡല്‍ നേട്ടം 100 കടത്തിയ ഏക രാജ്യമായി യുഎസ്എ മാറി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
20 സ്വര്‍ണം, 12 വെള്ളി, 13 വെങ്കലം മെഡലുകളുമായി ജപ്പാന്‍ മൂന്നാമത്. 18 സ്വര്‍ണം, 19 വെള്ളി, 16 വെങ്കലവുമായി ഓസ്‌ട്രേലിയയും 16 സ്വര്‍ണം, 25 വെള്ളി, 22 വെങ്കലവുമായി ആതിഥേയരായ ഫ്രാന്‍സ് അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു.
ഒരു വെള്ളി അഞ്ച് വെങ്കലം മെഡലുകളാണ് ഇന്ത്യക്ക്. ആറ് മെഡലുകളുമായി ഇന്ത്യ 71ാം സ്ഥാനത്താണ് ഇത്തവണ ഫിനിഷ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ